ETV Bharat / sitara

'മരക്കാറും' 'ജയ്‌ ഭീമും' പുറത്ത്‌' ; 'റൈറ്റിംഗ്‌ വിത്ത്‌ ഫയറി'ന് ഓസ്‌കര്‍ നോമിനേഷന്‍

author img

By

Published : Feb 9, 2022, 4:21 PM IST

Oscars 2022 nominations  94th Oscar Nominations  Jai Bhim Marakkar fail to make the cut for Oscar  Oscars 2022 nominations Power of the Dog  'മരക്കാറും' 'ജയ്‌ ഭീമും' പുറത്ത്‌
ഓസ്‌കാര്‍ നോമിനേഷനില്‍ 'മരക്കാറും' 'ജയ്‌ ഭീമും' പുറത്ത്‌..

Oscars 2022 nominations: 94ാമത്‌ ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്ന് 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹ'വും 'ജയ്‌ ഭീമും' പുറത്ത്‌

Jai Bhim Marakkar fail to make the cut for Oscar : ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹ'വും 'ജയ്‌ ഭീമും' പുറത്ത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം 94ാമത്‌ ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ പ്രേമികള്‍ നിരാശരായി.

276 ചിത്രങ്ങള്‍ക്കൊപ്പം 'മരക്കാറും' 'ജയ്‌ ഭീമും' ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും അന്തിമ പട്ടികയ്‌ക്ക്‌ പുറത്തായി. ജനുവരി 21ന്‌ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട മത്സര പട്ടികയിലാണ് 'മരക്കാറും' 'ജയ്‌ ഭീമും' ഇടംപിടിച്ചത്‌. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ ഇഫക്‌ട്‌സ്‌, വസ്‌ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് 'മരക്കാര്‍'. സൂര്യ നായകനായ 'ജയ്‌ ഭീമും' ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ റോട്ടന്‍ ടൊമാറ്റോസ്‌ എഡിറ്റര്‍ ജാക്വലിന്‍ കോലി ചെയ്‌ത ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു. 94ാമത്‌ ഓസ്‌കര്‍ നോമിനേഷനില്‍ മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ 'ജയ്‌ ഭീം' ഉള്‍പ്പെടുമെന്ന്‌ ജാക്വലിന്‍ കോലി ട്വീറ്റ്‌ ചെയ്‌തിരുന്നു.

ഇതുപോലെ നിരവധി പേരാണ് 'ജയ്‌ ഭീമി'ലും 'മരക്കാറി'ലും പ്രതീക്ഷ പുലര്‍ത്തിയത്‌. ഈ പ്രതീക്ഷകള്‍ തെറ്റിച്ചാണ് 'ജയ്‌ ഭീമും' 'മരക്കാറും' ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയ്‌ക്ക്‌ പുറത്തുപോയത്‌. അതേസമയം ഇന്ത്യന്‍ ഡോക്യുമെന്‍ററി 'റൈറ്റിംഗ്‌ വിത്ത്‌ ഫയര്‍' നോമിനേഷനില്‍ ഇടംപിടിച്ചു.

Oscars 2022 nominations Power of the Dog : 12 നോമിനേഷനുകളുമായി ജെയ്‌ന്‍ കാംപിയോണ്‍ സംവിധാനം ചെയ്‌ത 'ദി പവര്‍ ഓഫ്‌ ദി ഡോഗ്‌' ആണ് പട്ടികയില്‍ ഒന്നാമത്‌. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി 12 നോമിനേഷനുകളാണ് 'ദി പവര്‍ ഓഫ്‌ ദി ഡോഗി'ന് ലഭിച്ചിരിക്കുന്നത്‌.

തിമോത്തി ചാലമെറ്റ് അഭിനയിച്ച സയൻസ് ഫിക്ഷൻ 'ഡ്യൂൺ' 10 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്താണ്‌. സ്‌റ്റീവന്‍ സ്‌പില്‍ ബെര്‍ഗിന്‍റെ 'വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി'യും കെന്നത്‌ ബ്രാന്‍നയുടെ 'ബെല്‍ഫാസ്‌റ്റും' ഏഴ്‌ നോമിനേഷനുകള്‍ വീതം നേടി. റെയ്‌നാള്‍ഡോ മാര്‍ക്കസ്‌ ഗ്രീനിന്‍റെ 'കിങ്‌ റിച്ചാര്‍ഡ്‌' ആറ്‌ വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.

Oscars 2022 nominations : മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടീനടന്‍മാര്‍, മികച്ച സൗണ്ട്‌ ഡിസൈന്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച മേക്കപ്പ്‌, ഹെയര്‍സ്‌റ്റൈലിംഗ്‌, മികച്ച വിഷ്വല്‍ ഇഫക്‌ടുകള്‍ ഉള്‍പ്പടെ 23 വിഭാഗങ്ങളിലാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്‌.

94th Oscar Nomination s: ട്രേസി എല്ലിസ് റോസും ലെസ്ലി ജോർദാനും ചേർന്നാണ് നോമിനികളെ പ്രഖ്യാപിച്ചത്. മാർച്ച് 27 ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വച്ച്‌ നടക്കുന്ന അവാർഡ് ദാന ചടങ്ങ് ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Also Read: 'പവര്‍ ഓഫ്‌ ദി ഡോഗി'ന്‌ 12 നോമിനേഷന്‍; ഓസ്‌കാർ നോമിനേഷന്‍ 2022: പൂര്‍ണ പട്ടിക പുറത്ത്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.