ETV Bharat / sitara

'പവര്‍ ഓഫ്‌ ദി ഡോഗി'ന്‌ 12 നോമിനേഷന്‍; ഓസ്‌കാർ നോമിനേഷന്‍ 2022: പൂര്‍ണ പട്ടിക പുറത്ത്‌

author img

By

Published : Feb 9, 2022, 2:20 PM IST

Oscars 2022 nominations  Oscars 2022 nominations complete list  Oscars 2022 nominations Power of the Dog  Power of the Dog leads Oscars 2022 nominations  സ്‌കാർ നോമിനേഷന്‍ 2022  'പവര്‍ ഓഫ്‌ ദി ഡോഗി'ന്‌ 12 നോമിനേഷന്‍
'പവര്‍ ഓഫ്‌ ദി ഡോഗി'ന്‌ 12 നോമിനേഷന്‍; ഓസ്‌കാർ നോമിനേഷന്‍ 2022: പൂര്‍ണ പട്ടിക പുറത്ത്‌

Oscars 2022 nominations: തൊണ്ണൂറ്റി നാലാമത്‌ ഓസ്‌കാര്‍ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 12 നോമിനേഷനുകളുമായി ജെയ്‌ന്‍ കാംപിയോണ്‍ സംവിധാനം ചെയ്‌ത 'ദി പവര്‍ ഓഫ്‌ ദി ഡോഗ്‌' ആണ് പട്ടികയില്‍ ഒന്നാമത്‌.

വാഷിങ്‌ടണ്‍: 94ാം ഓസ്‌കാര്‍ അക്കാദമി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 12 നോമിനേഷനുകളുമായി ജെയ്‌ന്‍ കാംപിയോണ്‍ സംവിധാനം ചെയ്‌ത 'ദി പവര്‍ ഓഫ്‌ ദി ഡോഗ്‌' ആണ് പട്ടികയില്‍ ആദ്യം.

Oscars 2022 nominations Power of the Dog: മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി 12 നോമിനേഷനുകളാണ് 'ദി പവര്‍ ഓഫ്‌ ദി ഡോഗി'ന് ലഭിച്ചിരിക്കുന്നത്‌.

തിമോത്തി ചാലമെറ്റ് അഭിനയിച്ച സയൻസ് ഫിക്ഷൻ 'ഡ്യൂൺ' 10 നോമിനേഷനുകളുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഡെന്നിസ്‌ വില്‍വെവ്‌ സംവിധാനം ചെയ്‌ത 'ഡ്യൂണി'ന്‌, സംവിധാനം, അഭിനയം എന്നീ വിഭാഗങ്ങളില്‍ നോമിനേഷനുകള്‍ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

സ്‌റ്റീവന്‍ സ്‌പില്‍ ബെര്‍ഗിന്‍റെ 'വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി'യും കെന്നത്‌ ബ്രാന്‍നയുടെ 'ബെല്‍ഫാസ്‌റ്റും' ഏഴ്‌ നോമിനേഷനുകള്‍ വീതം നേടി. റെയ്‌നാള്‍ഡോ മാര്‍ക്കസ്‌ ഗ്രീനിന്‍റെ 'കിങ്‌ റിച്ചാര്‍ഡ്‌' ആറ്‌ വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടീനടന്‍മാര്‍, മികച്ച സൗണ്ട്‌ ഡിസൈന്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച മേക്കപ്പ്‌, ഹെയര്‍സ്‌റ്റൈലിംഗ്‌, മികച്ച വിഷ്വല്‍ ഇഫക്‌ടുകള്‍ ഉള്‍പ്പെടെ 23 വിഭാഗങ്ങളിലാണ് ഇത്തവണ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്‌.

ട്രേസി എല്ലിസ് റോസും ലെസ്ലി ജോർദാനും ചേർന്നാണ് നോമിനികളെ പ്രഖ്യാപിച്ചത്. മാർച്ച് 27 ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വച്ച്‌ നടക്കുന്ന അവാർഡ് ദാന ചടങ്ങ് ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Oscars 2022 nominations complete list: 2022 ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക-

മികച്ച ചിത്രം

1. ബെല്‍ഫാസ്‌റ്റ്‌

2. സിഒഡിഎ

3. ഡോണ്ട്‌ ലുക്ക്‌ അപ്പ്‌

4. ഡ്രൈവ്‌ മൈ കാര്‍

5. ഡ്യൂണ്‍

6. കിങ്ങ്‌ റിച്ചാര്‍ഡ്‌

7. ലൈക്കോറൈസ്‌ പിസ്സ

8. നൈറ്റ്‌മെയര്‍ അലി

9. ദി പവര്‍ ഓഫ്‌ ദി ഡോഗ്‌

10. വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി

മികച്ച സംവിധായകന്‍

1. കെന്നത്ത്‌ ബ്രനാഗ്‌ (ബെല്‍ഫാസ്‌റ്റ്‌)

2. റ്യൂസുകെ ഹമാഗുച്ചി (ഡ്രൈവ്‌ മൈ കാര്‍)

3. പോള്‍ തോമസ്‌ ആന്‍ഡേഴ്‌സണ്‍ (ലൈക്കോറൈസ്‌ പിസ്സ)

4. ജെയ്‌ന്‍ കാമ്പ്യന്‍ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

5. സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗ്‌ (വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി)

മികച്ച നടന്‍

1. ജാവിയര്‍ ബാര്‍ഡെം (ബീയിങ്‌ ദി റിക്കാര്‍ഡോസ്‌)

2. ബെനഡിക്‌റ്റ്‌ കുംബര്‍ബാച്ച്‌ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

3. ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്‌ (ടിക്ക്‌, ടിക്ക്‌....ബൂം!)

4. വില്‍ സ്‌മിത്ത്‌ (കിങ്‌ റിച്ചാര്‍ഡ്‌)

5. ഡെന്‍സല്‍ വാഷിങ്‌ടണ്‍ (ദ ട്രാജഡി ഓഫ്‌ മാക്‌ബത്ത്‌)

മികച്ച നടി

1. ജെസീക്ക ചാസ്‌റ്റെയ്‌ന്‍ (ദി അയ്‌സ്‌ ഓഫ്‌ ടാമി ഫേ)

2. ഒലിവിയ കോള്‍മാന്‍ (ദി ലോസ്‌റ്റ്‌ ഡോട്ടര്‍)

3. പെനലോപ്‌ ക്രൂസ്‌ (പാരലല്‍ മതേഴ്‌സ്‌)

4. നിക്കോള്‍ കിഡ്‌മാന്‍ (ബീയിങ്‌ ദി റിക്കാര്‍ഡോസ്‌)

5. ക്രിസ്‌റ്റന്‍ സ്‌റ്റുവര്‍ട്ട്‌ (സ്‌പെന്സര്‍)

മികച്ച സഹ നടന്‍

1. കിരണ്‍ ഹിന്‍ഡ്‌സ്‌ (ബെല്‍ഫാസ്‌റ്റ്‌)

2. ട്രോയ്‌ കോട്‌സൂര്‍ (സിഓഡിഎ)

3. ജെസ്സി പ്ലെമോണ്‍സ്‌ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

4. ജെ കെ സിമ്മണ്‍സ്‌ (ബീയിങ്‌ ദി റിക്കാര്‍ഡോസ്‌)

5. കോഡി സ്‌മിറ്റ്‌-മക്‌ഫീ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

മികച്ച സഹ നടി

1. ജെസ്സി ബക്ക്ലി (ദി ലോസ്‌റ്റ്‌ ഡോട്ടര്‍)

2. അരിയാന ഡിബോസ്‌ (വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി)

3. ജൂഡി ഡെഞ്ച്‌ (ബെല്‍ഫാസ്‌റ്റ്‌)

4. കിര്‍സ്‌റ്റണ്‍ ഡണ്‍സ്‌റ്റ്‌ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

5. ഔഞ്ജാന്യൂ എല്ലിസ്‌ (കിങ്‌ റിച്ചാര്‍ഡ്‌)

മികച്ച രചനകളെ ആസ്പദമാക്കിയ തിരക്കഥകള്‍

1. സിഒഡിഎ (സിയാൻ ഹെഡർ)

2. ഡ്രൈവ് മൈ കാർ (റ്യൂസുകെ ഹമാഗുച്ചി, തകമാസ ഓ)

3. ഡ്യൂൺ (ജോൺ സ്‌പൈറ്റ്‌സ്, ഡെനിസ് വില്ലെന്യൂവ്, എറിക് റോത്ത്)

4. ദി ലോസ്‌റ്റ്‌ ഡോട്ടർ (മാഗി ഗില്ലെൻഹാൽ)

5. ദി പവർ ഓഫ് ദി ഡോഗ് (ജെയ്ൻ കാമ്പ്യൻ)

മികച്ച തിരക്കഥ

1. ബെല്‍ഫാസ്‌റ്റ്‌ (കെന്നത്ത്‌ ബ്രനാഗ്‌)

2. ഡോണ്ട്‌ ലുക്ക്‌ അപ്പ്‌ (ആദം മെക്കേ, ഡേവിഡ്‌ സിറോട്ട)

3. കിങ് റിച്ചാര്‍ഡ്‌ (സാക്ക്‌ ബെയ്ലിന്‍)

4. ലൈക്കോറൈസ്‌ പിസ്സ (പോള്‍ തോമസ്‌ ആന്‍ഡേഴ്‌സണ്‍)

5. ദി വേഴ്‌സ്‌റ്റ്‌ പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്‌ (എസ്‌കില്‍ വോഗ്‌റ്റ്‌, ജോക്കിം ട്രയര്‍)

മികച്ച ഛായാഗ്രഹണം

1. ഗ്രെഗ്‌ ഫ്രേസര്‍ (ഡ്യൂണ്‍)

2. ഡാന്‍ ലോസ്‌റ്റ്‌സെന്‍ (നൈറ്റ്‌മെയര്‍ അലി)

3. അരി വെഗ്നര്‍ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌ ബ്രൂണോ)

4. ബ്രൂണോ ഡെല്‍ബോണല്‍ (ദി ട്രാജഡി ഓഫ്‌ ദി മാക്‌ബത്ത്‌)

5. ജാനൂസ്‌ കാമിന്‍സ്‌കി (വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി)

മികച്ച അനിമേറ്റഡ്‌ ഫീച്ചര്‍ ഫിലിം

1. എന്‍കാന്‍റോ

2. ഫ്ലീ

3. ലൂക്കാ

4. ദി മിച്ചല്‍സ്‌ വേഴ്‌സസ്‌ ദി മെഷീന്‍സ്‌

5. റായ ആന്‍ഡ്‌ ദി ലാസ്‌റ്റ്‌ ഡ്രാഗണ്‍

മികച്ച അനിമേറ്റഡ്‌ ഷോര്‍ട്ട്‌ ഫിലിം

1. അഫയേഴ്‌സ്‌ ഓഫ്‌ ദി ആര്‍ട്ട്‌

2. ബെസ്‌റ്റിയ

3. ബോക്‌സ്‌ബാലറ്റ്‌

4. റോബിന്‍ റോബിന്‍

5. ദി വിന്‍ഡ്‌ഷീല്‍ഡ്‌ വൈപ്പര്‍

മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍

1. ജെന്നി ബീവന്ഡ (ക്രൂവെല്ല)

2. മാസിമോ കാന്‍റിനി പരിനി, ജാക്വലില്‍ ഡുറാന്‍ (സിറാനോ)

3. ജാക്വലിന്‍ വെസ്‌റ്റ്‌, റോബര്‍ട്ട്‌ മോര്‍ഗന്‍ (ഡ്യൂണ്‍)

4. ലൂയിസ്‌ സെക്വീറ (നൈറ്റ്‌മെയര്‍ അലി)

5. പോള്‍ ടേസ്‌വെല്‍ (വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി)

മികച്ച മ്യൂസിക്‌ ഒറിജിനല്‍ സ്‌കോര്‍

1. നിക്കോളാസ്‌ ബ്രിട്ടെല്‍ (ഡോണ്ട്‌ ലുക്ക്‌ അപ്‌)

2. ഹാന്‍സ്‌ സിമ്മര്‍ (ഡ്യൂണ്‍)

3. ജെര്‍മെയ്‌ന്‍ ഫ്രാങ്കോ (എഞ്ചാന്‍റോ)

4. ആല്‍ബെര്‍ട്ടോ ഇഗ്ലേഷ്യസ്‌ (പാരലല്‍ മദേഴ്‌സ്‌)

5. ജോണി ഗ്രീന്‍വുഡ്‌ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

മികച്ച ശബ്‌ദം

1. ബെല്‍ഫാസ്‌റ്റ്‌ - ഡെനിസ്‌ യാര്‍ഡെ, സൈമണ്‍ ചേയ്‌സ്‌, ജെയിംസ്‌ മാത്തര്‍, നിവ്‌ അദിരി

2. ഡ്യൂണ്‍ - മക്‌ റുത്ത്‌, മാര്‍ക്ക്‌ മങ്കിനി, തിയോ ഗ്രീന്‍, ഡൗങ്‌ ഹെംഫില്‍, റോണ്‍ ബാര്‍ലെറ്റ്‌

3. നോ ടൈം ടു ഡൈ - സൈമണ്‍ ഹേയസ്‌, ഒലിവര്‍ തര്‍ണേ, ജെയിംസ്‌ ഹാരിസണ്‍, പോള്‍ മാസേ, മാര്‍ക്‌ ടെയ്‌ലര്‍

4. ദി പവര്‍ ഓഫ്‌ ദി ഡോഗ്‌- റിച്ചാര്‍ഡ്‌ ഫ്ലൈന്ർ, റോബര്‍ട്ട്‌ മക്കെന്‍സീ, താരാ വെബ്‌

5. വെസ്‌റ്റ സൈഡ്‌ സ്‌റ്റോറി- ടോഡ്‌ എ. മൈട്‌ലാന്‍ഡ്‌, ഗാറി റിഡ്‌സ്‌ട്രോം, ബ്രയാന്‍ ചുംണി, ആന്‍ഡി നെല്‍സണ്‍, ഷോന്‍ മര്‍ഫി

മികച്ച സംഗീതം

1. ബീ എലൈവ്‌ (കിങ്‌ റിച്ചാര്‍ഡ്‌ ഡോസ്‌ ഒറുഗ്വിറ്റാസ്‌- എന്‍കാന്‍റോ)

2. ഡൗണ്‍ ടു ജോയ്‌ (ബെല്‍ഫാസ്‌റ്റ്‌)

3. നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)

4. സം ഹൗ യു ഡു (ഫോര്‍ ഗുഡ്‌ ഡേയ്‌സ്‌)

5. ഡോസ്‌ ഒറുഗ്വിറ്റാസ്‌ (എഞ്ചാന്‍റോ)

മികച്ച ഫീച്ചര്‍ ഡോക്യുമെന്‍ററി

1. അസെന്‍ഷന്‍

2. ആറ്റിക്ക

3. ഫ്ലീ

4. സമ്മര്‍ ഓഫ്‌ സോള്‍

5. റൈറ്റിങ്‌ വിത്ത്‌ ഫയര്‍

മികച്ച ഷോര്‍ട്ട്‌ ഡോക്യുമെന്‍ററി

1. ഓഡിബിള്‍

2. ലീഡ്‌ മീ ഹോം

3. ദി ക്വീന്‍ ഓഫ്‌ ബാസ്‌കറ്റ്‌ ബോള്‍

4. ദി സോങ്‌സ്‌ ഫോര്‍ ബേനസീര്‍

5. വെന്‍ വീ വെയര്‍ ബുള്ളീസ്‌

മികച്ച എഡിറ്റിങ്‌

1. ഹാങ്ക്‌ കോര്‍വിന്‍ (ഡോണ്ട്‌ ലുക്ക്‌ അപ്‌)

2. ജോ വാക്കര്‍ (ഡ്യൂണ്‍)

3. പമേല മാര്‍ട്ടിന്‍ (കിങ്‌ റിച്ചാര്‍ഡ്‌)

4. പീറ്റര്‍ സ്‌കൈബെറാസ്‌ (ദി പവര്‍ ഓഫ്‌ ദി ഡോഗ്‌)

5. മൈറോണ്‍ കെര്‍സ്‌റ്റീന്‍, ആന്‍ഡ്രൂ മെയ്‌സ്‌ബ്ലം (ടിക്‌ ടിക്‌...ബൂം!)

മികച്ച വിദേശ ചിത്രം

1. ഡ്രൈവ്‌ മൈ കാര്‍ (ജപ്പാന്‍)

2. ഫ്ലീ (ഡെന്‍മാര്‍ക്ക്‌)

3. ദി ഹാന്‍ഡ്‌ ഓഫ്‌ ഗോഡ്‌ (ഇറ്റലി)

4. ലുനാന: എ യാക്ക്‌ ഇന്‍ ദ ക്ലാസ്‌റൂം (ഭൂട്ടാന്‍)

5. ദി വേഴ്‌സ്‌റ്റ്‌ പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്‌ (നോര്‍വേ)

മികച്ച മേക്കപ്പ്‌/ ഹെയര്‍സ്‌റ്റൈലിംഗ്‌

1. 'കമിങ്‌ ടു അമേരിക്ക' - മൈക്ക്‌ മരിനോ, സ്‌റ്റേസി മോറിസ്‌, കാര്‍ല ഫാര്‍മര്‍

2. 'ക്രുവെല്ല' - നാദിയ സ്‌റ്റേസി, നവോമി ഡോണ്‍, ജൂലിയ വെര്‍നണ്‍

3. 'ഡ്യൂണ്‍' - ഡൊണാള്‍ഡ്‌ മോവാട്ട്‌, ലവ്‌ ലാര്‍സണ്‍, ഇവാ വോണ്‍ ബഹര്‍

4. 'ദ ഐയ്‌സ്‌ ഓഫ്‌ താമ്മി ഫായെ' - ലിന്‍ഡ ഡൗഡ്‌സ്‌, സ്‌റ്റെഫാനി ഇന്‍ഗ്രാം, ജസ്‌റ്റിന്‍

5. 'ഹൗസ്‌ ഓഫ്‌ ഗൂക്കി' - ഗോറാന്‍ ലന്‍ഡ്‌സ്‌ട്രോം, അന്ന കാരിന്‍ ലോക്ക്‌, ഫ്രെഡറിക്‌ ആസ്‌പിരാസ്‌

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍

1. ഡ്യൂണ്‍ - പ്രൊഡക്ഷന്‍ ഡിസൈന്‍: പാട്രിസ്‌ വെര്‍മെറ്റെ; സെറ്റ്‌ ഡെക്കറേഷന്‍: സൂസന്ന സിപോസ്‌

2. നൈറ്റ്‌മെയര്‍ അലേ- പ്രൊഡക്ഷന്‍ ഡിസൈന്‍: തമാരാ ഡെവെറെല്‍; സെറ്റ്‌ ഡെക്കറേഷന്‍: ഷെയ്‌ന്‍ വിയു

3. ദി പവര്‍ ഓഫ്‌ ദി ഡോഗ്‌ - പ്രൊഡക്ഷന്‍ ഡിസൈന്‍: ഗ്രാന്‍റ്‌ മേജര്‍; സെറ്റ്‌ ഡെക്കറേഷന്‍: ആമ്പര്‍ റിച്ചാര്‍ഡ്‌സ്‌

4. ദി ട്രാജഡി ഓഫ്‌ മാക്‌ബെത്ത്‌ - പ്രൊഡക്ഷന്‍ ഡിസൈന്‍: സ്‌റ്റീഫന്‍ ഡെച്ചന്‍റ്‌; സെറ്റ്‌ ഡെക്കറേഷന്‍: നാന്‍സി ഹേയ്‌ഗ്‌

5. വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി - പ്രൊഡക്ഷന്‍ ഡിസൈന്‍: ആദം സ്‌റ്റോക്‌ഹോസന്‍; സെറ്റ്‌ ഡെക്കറേഷന്‍: റെന ഡീആഞ്ചെലോ

മികച്ച വിശ്വല്‍ എഫക്‌ട്‌

1. പോള്‍ ലമ്പേര്‍ട്ട്‌, ട്രിസ്‌റ്റന്‍ മൈല്‍സ്‌, ബ്രയാന്‍ കോണ്ണര്‍, ഗേര്‍ഡ്‌ നെഫ്‌സര്‍ (ഡ്യൂണ്‍)

2. സ്വന്‍ ഗില്‍ബെര്‍ദ്‌, ബ്രയാന്‍ ഗ്രില്‍, നിക്കോസ്‌ കലൈറ്റ്‌സിഡിസ്‌, ഡാന്‍ സുഡിക്‌ (ഫ്രീ ഗയ്‌)

3. ചാര്‍ളി നോബിള്‍, ജോയല്‍ ഗ്രീന്‍, ജൊനാത്തന്‍ ഫോക്‌നര്‍, ക്രിസ്‌ കോര്‍ബൗള്‍ഡ്‌ (നോ ടൈം ടു ഡൈ)

4. ക്രിസ്‌റ്റൊഫര്‍ ടൗണ്‍സെന്‍ഡ്‌, ജോ ഫാറല്‍, സീന്‍ നോയല്‍ വാക്കര്‍, ഡാന്‍ ഒലിവര്‍ (ഷാങ്‌-ചി ആന്‍ഡ്‌ ദി ലെജന്‍ഡ്‌ ഓഫ്‌ ദി ടെന്‍ റിങ്‌സ്‌)

5. കെല്ലി പോര്‍ട്ട്‌, ക്രിസ്‌ വാഗ്‌നര്‍, സ്‌കോട്ട്‌ എഡെല്‍സ്‌റ്റീന്‍, ഡാന്‍ സുഡിക്‌ (സ്‌പൈഡര്‍ മാന്‍: നോ വേ ഹോം)

മികച്ച ആക്ഷന്‍ ഷോർട്ട് ഫിലിം

1. അല കച്ചു – ടേക്ക് ആൻഡ് റൺ

2. ദ ഡ്രസ്സ്

3. ദ ലോങ് ഗുഡ്ബൈ

4. ഓൺ മൈ മൈൻഡ്

5. പ്ലീസ് ഹോൾഡ്

Also Read: അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്, കാണാം വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.