ETV Bharat / health

തുടകളുടെ അമിത വണ്ണം വിഷമിപ്പിക്കുന്നുണ്ടോ? ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന ചില വ്യായാമങ്ങള്‍ ഇതാ.. - SAY GOOD BYE TO THIGH FAT

author img

By ETV Bharat Kerala Team

Published : May 16, 2024, 6:26 PM IST

Updated : May 16, 2024, 7:41 PM IST

ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാന്‍ വണ്ണമുള്ള തുടകള്‍ ഒരു തടസ്സമാകാറുണ്ടോ?ജീവിതശൈലിയിലെ ചില ക്രമീകരണങ്ങളിലൂടെ, ആ തുടകൾ വളരെ മെലിഞ്ഞതും സുന്ദരവുമാക്കാന്‍ ചില വ്യായാമങ്ങള്‍ ഇതാ.

THIGH FAT DECREASING TIPS  HOW TO DECREASE THIGH FAT  THIGH FAT  EXERCISES FOR THIGH FAT
Representative Image (SOURCE: ETV Bharat Network)

രോ ആളുകളുടെയും ശരീരം തികച്ചും വ്യത്യസ്‌തമാണ്. എല്ലാ ശരീര ഘടനയ്ക്കും അതിന്‍റേതായ ഭംഗിയുമുണ്ട്. എന്നാല്‍ നിങ്ങളുടെ തുടകൾ കുറേക്കൂടി സുന്ദരമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലങ്ങൾ തരുന്ന ചില പൊടിക്കൈകള്‍ നോക്കാം.

എല്ലാ ശരീരങ്ങളും ഒരുപോലെ നിർമ്മിക്കപ്പെട്ടവയല്ല, ചിലർ മെലിഞ്ഞിരിക്കുന്നു. ചിലര്‍ തടിച്ചിരിക്കും. ചിലര്‍ക്ക് തുടകൾക്ക് ചുറ്റും അമിതമായ കൊഴുപ്പു കാണപ്പെടുന്നു. ഇങ്ങനെ തുടകളുടെ വണ്ണം കാരണം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാന്‍ സാധിക്കാതെ വിഷമിക്കാറുണ്ടോ? എന്നാൽ ഭയപ്പെടേണ്ട, ഇനിയും പ്രതീക്ഷയുണ്ട് , ജീവിതശൈലിയിലെ ചില ക്രമീകരണങ്ങളിലൂടെ, ആ തുടകൾ വളരെ മെലിഞ്ഞതും സുന്ദരവുമാക്കാമെന്ന് വിദഗ്‌ദർ ഉറപ്പ് നൽകുന്നു.

  • സൈക്കിള്‍ ചവിട്ടുക: സൈക്കിള്‍ ഓടിക്കുന്നത് തുടകളുടെ വണ്ണം കുറയ്ക്കുന്നതിനുള്ള നല്ല മാര്‍ഗമാണ്. ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യാന്‍ കാറിനോ ബൈക്കിനോ പകരം സൈക്കിൾ തെരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ തുടകള്‍ക്കുള്ള വ്യായാമം മാത്രമല്ല, ഈ യാത്രാമാർഗ്ഗം പരിസ്ഥിതി സൗഹാര്‍ദം കൂടിയാണ്.
  • ശരീരത്തിലെ ജലാംശം: വെള്ളം നിങ്ങളുടെ ശരീരത്തിൻ്റെ ഉറ്റ ചങ്ങാതിയാണ്. ജലാംശത്തിന്‍റെ അപര്യാപ്‌തത മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് നഷ്‌ടപ്പെടുന്നതിന് തടസ്സമാകുകയും ചെയ്യും. നിങ്ങളുടെ മെറ്റബോളിസം സജീവമായി നിലനിർത്താനും കൊഴുപ്പ് നശിക്കുന്നത് സുഗമമാക്കാനും ദിവസവും കുറഞ്ഞത് രണ്ടോ മൂന്നോ ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
  • പടികൾ കയറുക: എലിവേറ്ററുകൾ സൗകര്യപ്രദമാണ്. പക്ഷേ പടികൾ കയറുന്നത് ഒരു ചെറിയ വ്യായാമം കൂടിയാണ്. ഓരോ ചുവടും നിങ്ങളുടെ തുടയുടെ പേശികള്‍ക്കുള്ള വ്യായാമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമ്പോൾ ക്രമേണ കഠിനമായ കൊഴുപ്പും ഉരുകുന്നു.
  • പോഷക സമ്പന്നമായ, കുറഞ്ഞ കലോറി ഭക്ഷണക്രമം: കലോറി കുറഞ്ഞ പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം തെരഞ്ഞെടുക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
  • നടത്തത്തിൻ്റെയും ജോഗിങിൻ്റെയും ശക്തി: വേഗത്തിലുള്ള നടത്തത്തവും ഓട്ടവും മികച്ച വ്യായമമാണ്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഈ വ്യായാമം കലോറി കുറയ്ക്കുന്നു മാത്രമല്ല, തുടയിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് രാവിലെ ചെയ്യുമ്പോൾ നിങ്ങളുടെ ദിവസം ഊർജ്ജസ്വലമാകുകയും തുടകൾ മെലിയുകയും ചെയ്യുന്നു.
  • ലെഗ് എക്‌സ്‌റ്റൻഷൻ മെഷീന്‍റെ ഉപയോഗം: തുടയുടെ പേശികളെ ശക്തിപ്പെടുത്താന്‍ ഒരു ലെഗ് എക്‌സ്‌റ്റൻഷൻ മെഷീൻ ഉപയോഗിക്കുക. മന്ദഗതിയിലുള്ളതും നിയന്ത്രിതവുമായ ഇതിന്‍റെ ചലനങ്ങൾ പരമാവധി ഫലം നല്‍കുന്നു.
  • സുഹൃത്തുക്കളുമായി വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുക: വ്യായാമം ചെയ്യുകയാണെന്ന് തോന്നാതിരിക്കാന്‍ സുഹൃത്തുക്കളുമായി ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ മാനസികാരോഗ്യവും സൗഹൃദവും മെച്ചപ്പെടുത്തുന്നു. തുടകളുടെ കൊഴുപ്പ് കുറയാനുള്ള നല്ലൊരു വ്യായമമാണിത്.
  • നീന്തലിൽ മുഴുകുക: നീന്തല്‍ തുടകളുടെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനുള്ള മികച്ച വ്യായമമാണ്. 2001-ൽ ജേണൽ ഓഫ് സ്ട്രെങ്ത്ത് ആൻഡ് കണ്ടീഷനിങ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, തുടയിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നീന്തലിൻ്റെ പ്രാധാന്യത്തെ കുറിക്കുന്ന ശ്രദ്ധേയമായ തെളിവുകൾ ഗവേഷകർ കണ്ടെത്തി. അമേരിക്കയിലെ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭ പ്രൊഫസറായ ഡോ. ജാകിസിക് ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്, ആഴ്‌ചയിൽ മൂന്ന് തവണ നീന്തുന്നത് അമിതഭാരമുള്ള സ്‌ത്രീകളുടെ തുടയിലെ കൊഴുപ്പ് ഗണ്യമായി കുറയ്‌ക്കാൻ സഹായിച്ചു.
  • വാൾ സിറ്റും സ്ക്വാറ്റും ചെയ്യുക: ഈ വ്യായാമങ്ങള്‍ ദിവസങ്ങൾക്കുള്ളിൽ തന്നെ തുടകളുടെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഒറ്റ ദിവസംകൊണ്ട് മെലിഞ്ഞ തുടകള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. വ്യായാമങ്ങള്‍ തുടരുക. ആരോഗ്യകരവും സന്തോഷകരവുമായ നിങ്ങളുടെ യാത്രയിലെ ഓരോ ചെറിയ വിജയവും ആഘോഷിക്കൂ. മെലിഞ്ഞ തുടകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കണമെങ്കില്‍ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും വ്യായാമങ്ങളിലൂടെ മുന്നോട്ട് പോകൂ.

Also Read: കൊവിഡ് ബാധിച്ചിട്ടുണ്ടോ?; കരുതിയിരുന്നോളൂ.. ഹൃദയത്തെ ബാധിച്ചേക്കുമെന്ന് പഠനം

Last Updated :May 16, 2024, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.