ETV Bharat / bharat

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ ; അന്വേഷണം - SACHINS SECURITY GUARD DIED

author img

By ETV Bharat Kerala Team

Published : May 16, 2024, 10:26 AM IST

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വസതിയില്‍ വിന്യസിച്ച എസ്‌ആര്‍പിഎഫ് ജവാനെ നിറയൊഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

SRPF JAWAN SUICIDE IN MAHARASTRA  SACHINS SECURITY GUARD DIED  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  എസ്‌ആര്‍പിഎഫ് ജവാന്‍റെ ആത്മഹത്യ
SRPF JAWAN SUICIDE (Source: Etv Bharat Network)

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാസേനാംഗത്തെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. എസ്‌ആര്‍പിഎഫ് (സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സ്) പ്രകാശ്‌ ഗോവിന്ദ് കപ്‌ഡെയാണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജവാന്‍ കഴുത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്നലെ (മെയ്‌ 15) പുലര്‍ച്ചെ 2 മണിയോടെ മഹാരാഷ്‌ട്രയിലെ ജാംനഗറിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അവധി ആഘോഷത്തിനായി വീട്ടിലെത്തിയതായിരുന്നു പ്രകാശ്‌ കപ്‌ഡെ. വെടിവയ്‌പ്പില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2009 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു പ്രകാശ്‌.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.