ETV Bharat / entertainment

അശ്വിൻ ബാബു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ; 'ശിവം ഭജേ'യുടെ ഫസ്‌റ്റ് ലുക്ക് പുറത്ത് - Shivam Bhaje First Look Released

author img

By ETV Bharat Kerala Team

Published : May 16, 2024, 3:55 PM IST

അശ്വിൻ ബാബു നായകനായെത്തുന്ന ശിവം ഭജേ എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് റിലീസായി. അപ്‌സർ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്.

ASHWIN BABU  PAN INDIAN FILM SHIVAM BHAJE  SHIVAM BHAJE FIRST LOOK RELEASED  ശിവം ഭജേ
Shivam Bhaje First Look Released (Source : ETV BHARAT REPORTER)

എറണാകുളം : ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി. ക്രുദ്ധമായ പെരുമാറ്റത്തിൽ അശ്വിൻ ബാബു, ഒരു ഗുണ്ടയെ ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഗംഗ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് അപ്‌സർ ആണ്. ഗംഗ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്.

ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80 ശതമാനം ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂണിൽ റിലീസിന് ഒരുങ്ങുകയാണ്.

ഛായാഗ്രഹണം : ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ് (കാർത്തികേയ 2 ഫെയിം), സംഗീത സംവിധായകൻ: വികാസ് ബാദിസ, ഫൈറ്റ് മാസ്‌റ്റർ: പൃഥ്വി, പി ആർ ഒ : പി.ശിവപ്രസാദ്.

വളരെ വ്യത്യസ്‌തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സിനിമ നിർമ്മാതാവ് മഹേശ്വർ റെഡ്ഡി പറഞ്ഞു. "ഞങ്ങളുടെ ചിത്രം വിനോദം, ആക്ഷൻ, ഇമോഷൻ, ത്രില്ലുകൾ എന്നിവയുടെ സമന്വയമാണ്. ഞങ്ങളുടെ സംവിധായകൻ അപ്‌സറിന്‍റെ തിരക്കഥയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ അശ്വിൻ, പ്രതിഭാധനനായ അർബാസ് ഖാൻ, ഹൈപ്പർ ആദി എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. അത് സിനിമയിൽ നിർണായകമായ ഒരു അനുഭവം തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകരെ രസിപ്പിക്കാൻ പര്യാപ്തമായ ഘടകങ്ങൾ നിറഞ്ഞ വളരെ വ്യത്യസ്‌തമായ കഥയാണ് ഈ ചിത്രത്തിലുള്ളതെന്ന് സംവിധായകൻ അപ്‌സർ പറഞ്ഞു. ഞങ്ങൾ ചിത്രത്തിന്‍റെ അവസാന ഘട്ടത്തിലെത്തി. 'ശിവം ഭജേ' എന്നത് ഞങ്ങളുടെ സിനിമയുടെ ഏറ്റവും യോജിച്ച തലക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.