ETV Bharat / state

Mansoon Bumper | പത്ത് കോടിക്ക് ഒന്നല്ല, 11 അവകാശികൾ: മൺസൂൺ ബമ്പർ ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ ഹരിതകർമ സേനാംഗങ്ങൾക്ക്

author img

By

Published : Jul 27, 2023, 6:21 PM IST

mansoon bumper  മണ്‍സൂണ്‍ ബമ്പർ  ലോട്ടറി  കേരള സംസ്ഥാന ഭാഗ്യക്കുറി  Kerala Government Lottery  പരപ്പനങ്ങാടിയിലെ ഹരിതകർമ സേനാംഗങ്ങൾ  മൺസൂൺ ബമ്പർ ഭാഗ്യക്കുറി
പരപ്പനങ്ങാടിയിലെ ഹരിതകർമ സേനാംഗങ്ങൾ

കുട്ടിമാളു, ബേബി, ശോഭ, പാർവതി, രാധ, ലക്ഷ്‌മി, ലീല, ബിന്ദു, ഷീജ, ചന്ദ്രിക, കാർത്യായനി എന്നിവരാണ് മൺസൂൺ ബമ്പർ ഒന്നാം സമ്മാനം നേടിയ ഹരിത കർമ സേന അംഗങ്ങൾ.

കോഴിക്കോട് : കഴിഞ്ഞ ദിവസം മുതൽ കേരളം തെരഞ്ഞുകൊണ്ടിരുന്ന മണ്‍സൂണ്‍ ബമ്പർ ഭാഗ്യശാലികളെ കണ്ടെത്തി. എന്നാൽ ഇത്തവണ ഒരാൾക്കല്ല, ഒരു കൂട്ടം പേർക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലിയിലെ പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കുട്ടിമാളു, ബേബി, ശോഭ, പാർവതി, രാധ, ലക്ഷ്‌മി, ലീല, ബിന്ദു, ഷീജ, ചന്ദ്രിക, കാർത്യായനി എന്നിവരാണ് ഒന്നാം സമ്മാനം നേടിയ ഹരിത കർമ സേന അംഗങ്ങൾ.

MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്. ഒരാൾ 25 രൂപ വീതം ഷെയറിട്ടാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റിന്‍റെ ഫലപ്രഖ്യാപനം നടത്തിയെങ്കിലും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. മലപ്പുറം കുറ്റിപ്പുറത്തുള്ള മണി എന്ന ഏജന്‍റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.

അതിനാൽ തന്നെ പാലക്കാടാണോ, കുറ്റിപ്പറത്താണോ ഒന്നാം സമ്മാന വിജയി എന്നതിലായിരുന്നു സംശയം. ഇതിനിടെ ഹരിതകർമ സേനാംഗങ്ങൾ ടിക്കറ്റ് ഇന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് കേരളം കാത്തിരുന്ന ആ ഭാഗ്യശാലികളെ കണ്ടെത്താനായത്.

ബുധനാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിക്കുക.

മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റ് വിവരങ്ങള്‍ ചുവടെ:

സമാശ്വാസ സമ്മാനം (1,00,000/-)

MA 200261, MC 200261, MD 200261, ME 200261

മൂന്നാം സമ്മാനം [5 Lakhs]

MA 482942, MB 449084, MC 248556, MD 141481, ME 475737

നാലാം സമ്മാനം [3 Lakh]

MA 311872, MB 140177, MC 271270, MD 128750, ME 478076

അഞ്ചാം സമ്മാനം (5,000/-)

0870 1370 1540 1679 3358 3727 4254 4668 4811 4813 4829 4900 5003 5127 5413 6198 6344 6362 6395 6694 6887 7716 7919 7936 8347 8398 8607 9086 9853 9981

ആറാം സമ്മാനം (1,000/-)

3330 8590 7195 8855 4150 5805 1875 1147 7115 2483 5892 4075 2970 4466 5111 9175 8020 2565 7947 3892 0892 0672 0630 9396 6052 8824 1820 6445 2773 7589 6866 9558 2349 6412 7431 6995 2559 6497 0733 9950 1541 3054 8072 0655 5600 2950 3520 8905 5463 9690 8026 6248 2769 4933 9512 0764 4396 6963 6033 2635 2069 7593 2101 3672 0710 8055 7999 8349 0152 1218 5271 1749 1753 9519 3657 0175 7624 2392 4099 5844 9829 8362 4313 4753 6473 1699 3152 5483 8048 9904

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.