ETV Bharat / bharat

'ഒരു വശത്ത് പെരിയാര്‍, മറുവശത്ത് മോദിയും ആര്‍എസ്‌എസും'; രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്‌ത്രപരമായ പോരാട്ടമെന്ന് രാഹുല്‍ഗാന്ധി - RAHUL GANDHI AGAINST RSS IN TN

author img

By ETV Bharat Kerala Team

Published : Apr 13, 2024, 9:16 AM IST

RAHUL GANDHI ABOUT RSS  RAHUL GANDHI IN TAMILNADU  LOKSABHA ELECTION 2024  RAHUL GANDHI ABOUT PERIYAR AND RSS
Ideological Battle Between The Ideas Of Periyar And The RSS Is Taking Place In India Today: Rahul Gandhi

തമിഴ്‌നാട്ടിലെ കർഷകരോടും മത്സ്യത്തൊഴിലാളികളോടും കേന്ദ്ര സർക്കാർ കാണിക്കുന്നത് വലിയ അവഗണനയാണെന്ന് രാഹുൽ ഗാന്ധി.

ചെന്നൈ: പെരിയാറിന്‍റെ സാമൂഹിക നീതിയും സമത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. തമിഴ്‌നാടിനെ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുനെൽവേലിയിൽ പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഇന്ത്യയിൽ പ്രത്യയശാസ്‌ത്ര പോരാട്ടമാണ് നടക്കുന്നതെന്നും ഒരു വശത്ത് പെരിയാറുടെ സാമൂഹ്യനീതി, സ്വാതന്ത്ര്യം, സമത്വം എന്നീ ആശയങ്ങളും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും അവരുടെ ആശയങ്ങളുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാടിനെ അവഗണിക്കുന്ന നിലപാടാണ് ആര്‍എസ്എസിനും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്‍റെ സര്‍ക്കാരിനുമുള്ളത്. തമിഴ് എന്നത് ഒരു കുറവല്ല, ഇന്ത്യയിൽ വ്യത്യസ്‌തമായ നിരവധി ഭാഷകളുും സംസ്‌കാരങ്ങളും ഉണ്ട്.

അവയെല്ലാം തുല്ല്യമാണ്. അല്ലാതെ മോദി സർക്കാർ കരുതുന്നത് പോലെ ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, സിബിഐ, ഐടി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ വൈരാഗ്യം തീർക്കുന്നതിനായുള്ള ആയുധങ്ങളായാണ് മോദി സർക്കാർ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

അവരെ എതിർക്കുന്ന മുഖ്യമന്ത്രിമാർ അറസ്‌റ്റിലാകുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെയും ഭീഷണിയുണ്ട്. മോദിയുടെ പ്രധാന ലക്ഷ്യവും ആശയവും ഇന്ത്യയിലെ ഏറ്റവും ധനികരായ 3-4 പേർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തമിഴ്‌നാട്ടിലെ കർഷകരെയും മത്സ്യത്തൊഴിലാളികളെയും കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് മോദി സർക്കാർ എടുക്കുന്നത്. വെള്ളപ്പൊക്കം വന്ന് ദുരിതാശ്വാസത്തിനായി തമിഴ്‌നാട് കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചാൽ അവർ അത് അവഗണിക്കും. മത്സ്യത്തൊഴിലാളികളെ മാത്രമല്ല സർക്കാർ അവഗണിക്കുന്നത്.

തമിഴ് കർഷകർ സഹായം ആവശ്യപ്പെടുമ്പോഴും കേന്ദ്രം ഒന്നും നൽകുന്നില്ല. അത് കാരണം ത മിഴ് കർഷകർ ജന്തർമന്തറിലേക്ക് പോകാൻ നിർബന്ധിതരാകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also Read : ആർഎസ്എസ് മനസുമായി നടക്കുന്ന കോൺഗ്രസുകാരനാണ് ശശി തരൂര്‍; ജിആർ അനിൽ - GR Anil Against Shashi Tharoor

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.