'മുന്‍ സംവിധാനങ്ങളുടെ തുടർച്ച' ; കേരള ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡില്‍ മുസ്ലിംലീഗ് എംഎല്‍എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് പിഎംഎ സലാം
കോഴിക്കോട് : കേരള ബാങ്ക് ഡയറക്‌ടർ ബോർഡില്‍ മുസ്ലിംലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദിനെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.(PMA Salam about Kerala Bank nomination of League representative) നേരത്തെയുള്ള സംവിധാനങ്ങളുടെ തുടർച്ചയാണ് നിയമനം. പാർട്ടി നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇത് നടന്നത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങളിൽ രാഷ്‌ട്രീയമില്ല. ഇത്തരം വിഷയങ്ങളിൽ എല്ലാവരും ഒന്നിച്ചുപോകണമെന്നതാണ് മുസ്ലിം ലീഗിന്‍റെ നിലപാടെന്നും പിഎംഎ സലാം കോഴിക്കോട് പറഞ്ഞു. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നൽകാൻ സർക്കാരിന്‍റെ കയ്യിൽ പണമില്ല. അപ്പോഴാണ് നവ കേരള സദസ്സിനായി ഒന്നരക്കോടി രൂപയുടെ ബസ് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന സർക്കാർ വാദം കള്ളമാണെന്ന് ഈ ധൂര്‍ത്തിലൂടെ മനസ്സിലായെന്നും പിഎംഎ സലാം വിമര്‍ശിച്ചു.
also read :കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?
also read :കേരള ബാങ്കിന്റെ രൂപീകരണം; മുസ്ലിം ലീഗ് യുഡിഎഫ് നിലപാടിനൊപ്പമെന്ന് എം എം ഹസൻ