ETV Bharat / entertainment

പലസ്‌തീനെപ്പറ്റി മൗനം: ആലിയ ഭട്ട് 'ബ്ലോക്ക് ഔട്ട്' ലിസ്‌റ്റിലേക്ക്; തിരിച്ചടിയായത് മെറ്റ് ഗാലയിലെ ആഢംബര ലുക്ക് - Alia Bhatt Added Blockout

author img

By ETV Bharat Kerala Team

Published : May 15, 2024, 7:13 PM IST

Updated : May 15, 2024, 7:46 PM IST

ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ. പലസ്‌തീന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ഡിജിറ്റല്‍ പ്രതിഷേധത്തിന് പിന്നാലെ താരത്തിന്‍റെ അക്കൗണ്ട് ബ്ലോക്ക് ഔട്ട് ചെയ്‌തു.

BOLLYWOOD ACTRESS ALIA BHATT  ALIA AT MET GALA 2024  ALIA ADDED BLOCKOUT  ഗാസയെ കുറിച്ച് പ്രതികരിക്കാതെ ആലിയ
Alia Bhatt (Source: Etv Bharat Network)

ഹൈദരാബാദ്: യുദ്ധക്കെടുതി ഗാസയെ നരക തുല്യമാക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് താരം ആലിയ ഭട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. മെറ്റ് ഗാല 2024ല്‍ പങ്കെടുത്തതിന് പിന്നാലെയാണ് താരത്തെ കുറിച്ച് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത്.

ഗാസയെക്കുറിച്ച് താരം യാതൊന്നും പ്രതികരിച്ചില്ലെന്ന് മാത്രമല്ല. ആഢംബരമായ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ പങ്കെടുക്കുകയും ചെയ്‌തുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണം. ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്കായി എന്തുകൊണ്ട് താരം അവരുടെ അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഇതോടെ താരത്തിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ബ്ലോക്ക് ഔട്ട് 2024 പട്ടികയില്‍ ഉള്‍പ്പെടുത്തി.

നടി പ്രിയങ്ക ചോപ്രയ്‌ക്ക് ശേഷം വിവാദങ്ങളില്‍ അകപ്പെട്ട നടിയും നിര്‍മാതാവുമാണ് ആലിയ ഭട്ട്. മെറ്റ് ഗാല 2024ല്‍ അതിശയകരമായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും തുടര്‍ന്നുള്ള ബ്ലോക്ക് ഔട്ടും. ടെയ്‌ലർ സ്വിഫ്റ്റ്, നിക്ക് ജോനാസ്, റിഹാന എന്നിവരാണ് ആദ്യം ബ്ലോക്ക് ഔട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട സെലിബ്രിറ്റികള്‍.

മെറ്റ് ഗാലയില്‍ ആലിയ: ലോകത്തെ തന്നെ ഏറ്റവും വലിയ ഫാഷന്‍ മേളയാണ് മെറ്റ് ഗാല. വ്യത്യസ്‌ത ലുക്കിലാണ് താരങ്ങള്‍ മെറ്റ് ഗാല കാര്‍പ്പെറ്റില്‍ എത്തുക. ഇത്തവണ ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയില്‍ ആലിയ ഭട്ട് എത്തിയത് ആഢംബര വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞായിരുന്നു.

ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകളുള്ള പോസ്‌റ്റ് ബ്ലൂ ഷീര്‍ സാരിയാണ് താരം ധരിച്ചത്. സില്‍ക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്ന കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനില്‍ എംബ്രോയ്‌ഡറി വര്‍ക്കുള്ള സാരിയാണ് താരം അണിഞ്ഞത്. 23 അടി നീളമുള്ളതായിരുന്നു സാരി.

163 കരകൗശല വിദഗ്‌ധര്‍ 1965 മണിക്കൂര്‍ കൊണ്ടാണ് സാരി ഡിസൈന്‍ ചെയ്‌തത്. ഗാര്‍ഡന്‍ ഓഫ് ടൈം എന്ന തീമിലാണ് സാരി ഒരുക്കിയത്. അനിത ഷ്രോഫ് അദജാനിയ ആയിരുന്നു താരത്തിന്‍റെ സ്‌റ്റൈലിസ്‌റ്റ്. ഇതിന് പുറമെ ര്തന കല്ലുകള്‍ പതിപ്പിച്ച കമ്മലാണ് താരം ധരിച്ചത്. ഇത്രയ്‌ക്ക് ആഢംബരപൂർണമായ വസ്‌ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ മേളയില്‍ തിളങ്ങിയതാണ് താരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്‌ക്ക് കാരണം.

ബ്ലോക്ക് ഔട്ട് മൂവ്‌മെന്‍റ് ഡിജിറ്റല്‍ പ്രതിഷേധം: ടിക്ക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലാണ് അധികവും ബ്ലോക്ക് ഔട്ട് പ്രക്ഷോഭം ശക്തമാകാറുള്ളത്. പലസ്‌തീനികളുടെ ദുരവസ്ഥയില്‍ പ്രതികരിക്കാത്തതാണ് ആലിയ ഭട്ടിനെതിരെയുള്ള ഡിജിറ്റല്‍ പ്രതിഷേധത്തിന് കാരണം. പ്രതിഷേധങ്ങള്‍ക്കിടെ #blockout, #blockout2024 തുടങ്ങിയ ഹാഷ്‌ടാഗുകളും പെരുകുന്നത് കാണാറുണ്ട്. സോഷ്യല്‍ മീഡിയയിലെ വലിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ആലിയ ഭട്ടിന്‍റെ അക്കൗണ്ട് ബ്ലോക്ക് ഔട്ടായത്.

വളരെ ലളിതമായ പ്രതിഷേധ രീതിയാണിതെങ്കിലും അത് വളരെ ശക്തിയുള്ളതാണ്. സെലിബ്രിറ്റികളുടെ കരിയറില്‍ ബ്ലാക്ക് മാര്‍ക്ക് വീഴുന്നതിന് ഇത് കാരണമാകാറുണ്ട്. സാധാരണ പ്രതിഷേധങ്ങള്‍ പോലെ ബ്ലോക്ക് ഔട്ട് 2024 മാറ്റത്തിന് കാരണമാകുമോയെന്നത് കാണേണ്ടതുണ്ട്. എന്നാല്‍ പൊതു സമൂഹത്തിന് വേണ്ടി ശബ്‌ദമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്‌ക്ക് സ്വാധീനം ചെലുത്താനാകുമെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.

ഗാസ വിഷയത്തില്‍ പ്രതികരിച്ച് ശേഖര്‍ കപൂര്‍: മെയ്‌ ആദ്യവാരത്തില്‍ ഗാസയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാവ് ശേഖര്‍ കപൂര്‍ ഇട്ട പോസ്‌റ്റ് ആയിരക്കണക്കിനാളുകളാണ് കണ്ടത്. മെറ്റ് ഗാലയില്‍ നിന്നുള്ള ഫോട്ടോയ്‌ക്കൊപ്പം പലസ്‌തീനില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചിത്രവും തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കിട്ടാണ് താരം പ്രതികരിച്ചത്. 'ദയവായി ഈ പോസ്‌റ്റിലെ രണ്ട് വ്യത്യസ്‌തമായ ചിത്രങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുക' എന്ന് പറഞ്ഞാണ് ശേഖര്‍ കപൂര്‍ തന്‍റെ കുറിപ്പിട്ടത്. തുടര്‍ന്ന് നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Also Read:

  1. 'ഒരു ലക്ഷം പവിഴങ്ങൾ പതിച്ച ഗൗൺ': മെറ്റ് ഗാല അരങ്ങേറ്റത്തില്‍ തിളങ്ങി ബോളിവുഡ് ക്വീൻ ആലിയ ഭട്ട്
  2. മെറ്റ് ഗാലയിൽ തരംഗമായി പ്രിയങ്ക ചോപ്ര; കറുത്ത ലെതർ ജാക്കറ്റിൽ നിക്ക് ജൊനാസ്
  3. 'റാഹ നിങ്ങളോടൊപ്പമുണ്ട്' : ആലിയയുടെ ഹൃദയം കവർന്ന് ഹോട്ടൽ അധികൃതരുടെ സർപ്രൈസ് സമ്മാനം
Last Updated : May 15, 2024, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.