ETV Bharat / state

അനധികൃത മണൽവാരൽ സംഘം അറസ്റ്റിൽ - Sand Dredging Team Arrested

author img

By ETV Bharat Kerala Team

Published : May 16, 2024, 7:07 AM IST

പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് പൊലീസ് പിടികൂടിയത്

SMUGGLING ILLEGAL SAND  ILLEGAL DREDGING SAND  അനധികൃത മണൽവാരൽ  മണൽവാരൽ സംഘം പിടിയിൽ
SAND DREDGING TEAM ARRESTED (Etv Bharat Network)

എറണാകുളം: പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ നിന്ന് ആറ് വള്ളങ്ങളും കസ്‌റ്റഡിയിലെടുത്തു. മണൽവാരിക്കൊണ്ടിരിക്കെയായിരുന്ന പ്രതികളെ ഇന്നലെയാണ് (മെയ് 15) പൊലീസ് സംഘം പിടികൂടിയത്.

പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ടതോടെ മണൽ വഞ്ചി തള്ളി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. മണൽ വാരുവാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്‌ദുൾ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്‌നാൻ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലം പറമ്പിൽ ജയാനന്ദൻ (53),

കള്ളിക്കാട്ട് ഉണ്ണികൃഷ്‌ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവ പ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തത് .

അന്വേഷണ സംഘത്തിൽ ഇൻസ്പെക്‌ടർ അനിൽ ജോർജ്,എസ് ഐ മാരായ വിക്കി ജോസഫ് , ബിജു, ഹരിക്കുട്ടൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജ്,സുനിൽകുമാർ, ഷാരോ, ഷനോജ്,സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, പ്രശാന്ത്, പ്രവീൺ, അനിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Also Read : അനധികൃത മണൽ കടത്ത്; തടയാന്‍ ശ്രമിച്ച എഎസ്ഐയെ ട്രാക്‌ടര്‍ ട്രോളി കയറ്റി കൊന്നു - Sand Miners Crushed ASI To Death

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.