ETV Bharat / state

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടേറിയറ്റിന് മുൻപിലേക്ക് സമരവേദി മാറ്റി ഹർഷിന

author img

By

Published : Aug 16, 2023, 3:45 PM IST

Scissors in stomach  Scissors got stuck in the stomach  Harshina started protest in front of secretariat  Harshina protest in front of secretariat  Harshina protest  വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം  സമരവേദി മാറ്റി ഹർഷിന  സെക്രട്ടറിയേറ്റിനു മുൻപിൽ എത്തി ഹർഷിന  ഹർഷിന  സെക്രട്ടറിയേറ്റിന് മുൻപിലേക്ക് സമരം മാറ്റി ഹർഷിന  Harshina started strike  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  കെ കെ രമ എംഎൽഎ  പാളയം ഇമാം വി പി സുഹൈബ് മൗലവി  ഹർഷിനയ്‌ക്ക് ഐക്യദാർഢ്യം
Harshina protest

'80 ദിവസം മെഡിക്കൽ കോളജിന് മുൻപിൽ സമരം ഇരുന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സെക്രട്ടേറിയറ്റിനു മുൻപിൽ എത്തിയത്'- ഹർഷിന ഇടിവി ഭാരതിനോട്

കണ്ടില്ലെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാണ് സമരവേദി മാറ്റിയതെന്ന് ഹർഷിന ഇ ടി വി ഭാരതിനോട്

തിരുവനന്തപുരം: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിൽ നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുൻപിലേക്ക് മാറ്റി ഹർഷിന (Harshina). കണ്ടില്ലെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാണ് സമരവേദി മാറ്റിയതെന്ന് ഹർഷിന ഇടിവി ഭാരതിനോട് പറഞ്ഞു. സമരം ആരംഭിച്ച് 87-ാമത്തെ ദിവസമാണ് ഇന്ന്. 80 ദിവസവും മെഡിക്കൽ കോളജിന് മുൻപിൽ സമരം ഇരുന്നിരുന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സെക്രട്ടേറിയറ്റിനു മുൻപിൽ എത്തിയതെന്നും ഹർഷിന വ്യക്തമാക്കി.

കൂടെയുണ്ടെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതാണ്. നൽകിയ ഉറപ്പ് ആത്മാർഥമായാണെങ്കിൽ പൊലീസ് റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇന്ന് ശ്രമം നടത്തും. അനുമതി ലഭിക്കുകയാണെങ്കിൽ കാണുമെന്ന് പറഞ്ഞ ഹർഷിന കാണാഞ്ഞിട്ടാണെങ്കിൽ കാണട്ടെ എന്ന് കരുതിയാണ് സമരം സെക്രട്ടേറിയറ്റിനു മുൻപിലേക്ക് മാറ്റിയതെന്നും പറഞ്ഞു. ഒരു രാഷ്‌ട്രീയ സമരമല്ല ഇത്.

അർഹതപ്പെട്ട നീതി നിഷേധിക്കപ്പെടുന്നു എന്ന് മനസിലായതുകൊണ്ടാണ് സമരമുഖത്തേക്ക് ഇറങ്ങിയത്. നേരിട്ട് കണ്ടിട്ടും ബോധ്യപ്പെട്ടില്ലെങ്കിൽ ഈ നാടിന് മുഴുവനാണ് നീതി നിഷേധിക്കപ്പെടുന്നത്. കാര്യങ്ങൾ ആ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുത് എന്നാണ് അഭ്യർഥനയെന്നും എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണമെന്നും ഹർഷിന പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് മുൻപിൽ ആരംഭിച്ച സമരം മാത്യു കുഴൽനാടൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്‌തത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, കെ കെ രമ എംഎൽഎ, പാളയം ഇമാം വി പി സുഹൈബ് മൗലവി തുടങ്ങിയവർ സത്യഗ്രഹ വേദിയിലെത്തി ഹർഷിനയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വലിയ നീതി നിഷേധമാണ് ഹർഷിന നേരിട്ടതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു. ഹർഷിനയുടെ മനസ് തൊട്ടറിയാൻ ഈ നാട്ടിലെ ഭരണകൂടം തയ്യാറായില്ല. വിഷയത്തിൽ പൊലീസും ഡോക്‌ടർമാരും പലതാണ് പറയുന്നത്. നീതി തേടി സമരമുഖത്തേക്ക് എത്തിയ ഹർഷിനയെ അഭിവാദ്യം ചെയ്യുന്നു. നീതി ലഭിക്കുന്നത് വരെ ഈ സമരം തുടരണമെന്നും കെ സുധാകരൻ പറഞ്ഞു.

കാര്യങ്ങൾ വളരെ വ്യക്തമായി തെളിഞ്ഞിട്ടും സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സമരവേദിയിൽ കെകെ രമ എംഎൽഎ ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിൽ ഹർഷിന സമരം നടത്തുന്നതിനിടെ എത്തിയ ആരോഗ്യമന്ത്രി കെട്ടിപ്പിടിച്ചുകൊണ്ടാണ് ഞങ്ങൾ ഹർഷിനയോടൊപ്പം ഉണ്ടെന്ന് പറഞ്ഞത്. നീതി ലഭിക്കണമെന്ന് നിയമസഭയിലും ആരോഗ്യമന്ത്രി ആവർത്തിച്ചു.

എന്നാൽ നീതി ലഭിക്കണമെന്ന് പറയുന്നതല്ലാതെ അവർക്ക് നീതി വാങ്ങി നൽകുന്നില്ല. ആത്മാർഥമായ സമീപനം തന്നെയാണ് ആരോഗ്യമന്ത്രി നടത്തുന്നത്. എന്നാൽ ചില ആദർശ ശക്തികൾ ആരോഗ്യമന്ത്രിയെ പിടിച്ചു വലിക്കുന്നു. ആ ശക്തികളുടെ സാന്നിധ്യം ആരോഗ്യമന്ത്രിയെ ഒരു തീരുമാനമെടുക്കാൻ അനുവദിക്കുന്നില്ല. അല്ലാത്തപക്ഷം ഇത്രയും നാൾ ഈ സമരം നീണ്ടു പോകേണ്ട കാര്യമില്ല.

മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കുക. ആ റിപ്പോർട്ടിനെ മെഡിക്കൽ ബോർഡ് അംഗീകരിക്കാത്തത് എന്തടിസ്ഥാനത്തിലാണെന്നും കെ കെ രമ എംഎൽഎ ചോദിച്ചു. മെഡിക്കൽ ഫോർട്ട് ആണ് ഇതിന് വിലങ്ങു തടിയായി നിൽക്കുന്നതെന്നും അവരാണ് അന്വേഷിക്കാനും അംഗീകരിക്കാനും തയ്യാറാകാത്തതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഈ വേദനകൾക്കിടയിലും പോരാട്ടത്തിന് തയ്യാറായ ഹർഷിനയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നതായും കെ കെ രമ എംഎൽഎ പറഞ്ഞു.

READ MORE: Scissors in stomach | നേര്‍ക്കുനേര്‍ പോരിന് പൊലീസും ആരോഗ്യവകുപ്പും, തലസ്ഥാനത്തേക്ക് സമരവേദി മാറ്റാന്‍ ഹര്‍ഷിന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.