ETV Bharat / entertainment

അഭിജിത്ത് ആദ്യയുടെ മലയാളത്തിലെ ആദ്യ ചുവടുവയ്പ്പ്‌ ;' ആദ്രിക'യുടെ ട്രെയിലർ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു - Abhijith Adhyas Malayalam Movie

author img

By ETV Bharat Kerala Team

Published : May 16, 2024, 4:37 PM IST

ചിത്രത്തിൽ അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ എന്നിവർ അഭിനയിക്കുന്നു

ABHIJIT ADHYA  ആദ്രിക  ABHIJITH ADHYAS MALAYALAM DEBUT  അഭിജിത്ത് ആദ്യ മലയാള ചിത്രം
Bengali Director Abhijith Adhya (Etv Bharat Network)

എറണാകുളം : ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശസ്‌ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം 'ആദ്രിക'യുടെ ട്രെയിലർ ഫെസ്റ്റിവൽ ഡി കാനിൽ പ്രീമിയർ ചെയ്യുന്നു.

ചരിത്രം സൃഷ്‌ടിച്ച് ഒരു മലയാളം ചിത്രത്തിൻ്റെ ട്രെയിലർ കാൻ ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഗ്രാപ്പിങ്ങ് സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൻ്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ നാട്ടിൽ നിന്ന് ഒരു ദക്ഷിണേന്ത്യൻ ഭാഷാചിത്രത്തിന് നേതൃത്വം നൽകുന്ന ആദ്യത്തെ ബംഗാളി സംവിധായകനായി അഭിജിത് ആദ്യ ഒരുങ്ങുന്നു.

Abhijit Adhya  ആദ്രിക  Abhijith Adhyas Malayalam debut  അഭിജിത്ത് ആദ്യ മലയാള ചിത്രം
ആദ്രിക'യുടെ ട്രെയിലർ കാൻ ഫെസ്റ്റിവലിൽ (Etv Bharat Network)

ചിത്രത്തിൻ്റെ ട്രെയിലർ അഭിമാനകരമായ മേളയിൽ ലോഞ്ച് ചെയ്യാൻ തെരഞ്ഞെടുത്തു എന്നതാണ് ഈ നിമിഷത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകൻ ഒ.പി നയ്യാരുടെ ചെറുമകൾ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക.

അവരോടൊപ്പം, ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഡോണോവൻ ടി. വോഡ്‌ഹൗസും, അജുമൽന ആസാദും ആഖ്യാനത്തിന് ആഴവും സമൃദ്ധിയും നൽകുന്നു. മാർഗരറ്റ് എസ്എ, ദി ഗാരേജ് ഹൗസ് എന്നിവർ ചേർന്ന് നിർമ്മിച്ചതും യുണീക്ക് ഫിലിംസും [യുഎസ്] റെയ്‌സാദ എൻ്റർടൈൻമെൻ്റും ചേർന്ന് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിന് സാർത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്. കൂടാതെ ചിത്രത്തിൽ അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ എന്നിവർ അഭിനയിക്കും.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും പ്രൊജക്‌ട് ഡിസൈനറും. എഡിറ്റർ : മെഹറലി പോയ്‌ലുങ്ങൽ ഇസ്‌മയിൽ, അസോസിയേറ്റ് ഡയറക്‌ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്‍റ് ഡയറക്‌ടേഴ്സ്‌ സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്‌സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്.

Also Read : പൊയ്യാമൊഴി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ആദ്യ പ്രദര്‍ശനം ഫ്രാൻസില്‍ - POYYAMOZHI FIRST LOOK POSTER

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.