ETV Bharat / bharat

ചൂടില്‍ നായകൾക്ക് അക്രമവാസന കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കടിയേല്‍ക്കാതെ രക്ഷപെടാം - DOG BITES CASES INCRASING

author img

By ETV Bharat Kerala Team

Published : May 16, 2024, 4:54 PM IST

Updated : May 16, 2024, 5:06 PM IST

ചൂടു കൂടുമ്പോള്‍ നായകള്‍ കൂടുതല്‍ കൂടുതല്‍ അക്രമകാരികളായി മാറും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തെരുവു നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാം.

HIGH TEMPERATURE  തെരുവു നായകളുടെ ആക്രമണം  STREET DOGS  DOG BITES
Representative Image (Source: ETV Bharat File Photos)

ചുട്ടുപൊള്ളുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും കഷ്‌ടപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നായകള്‍. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ പല നായ്‌ക്കളും ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് ആരെങ്കിലും അടുത്ത് പോയി പ്രകോപിപ്പിച്ചാൽ അവർ പെട്ടെന്ന് ആക്രമിക്കുന്നു. ചൂടുകൂടിയതോടെ ഹൈദരാബാദിലെ നാരായണഗുഡയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്രിവൻ്റീവ് മെഡിസിനിൽ (ഐപിഎം) നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഏപ്രിലിൽ 100 പേരോളം ഇവിടെ ദിവസേന ചികിത്സ തേടിയെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഏപ്രിൽ, മെയ് മാസങ്ങളിൽ 40-44 ഡിഗ്രി വരെയാണ് താപനില. ഉയര്‍ന്ന ചൂട്, ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവം, ഹോർമോണുകളുടെ വ്യതിയാനം എന്നിവ കാരണം തെരുവു നായകള്‍ അക്രമകാരികളാകുന്നു. അപ്പാർട്ട്മെൻ്റുകളിലും കോളനികളിലും ചേരികളിലും താമസിക്കുന്നവർ ചില മുൻകരുതലുകൾ എടുത്താൽ നായകളുടെ കടി ഒഴിവാക്കാനാകുമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • 99 ശതമാനം നായകളും മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ്. നിങ്ങൾ അവയോട് അൽപ്പം കരുണ കാണിച്ചാല്‍ മതി, അവ നിങ്ങളുടെ വിശ്വസ്‌തരായി മാറും. സാധാരണ ആളുകൾ കടന്നുപോകുമ്പോള്‍ നായകള്‍ ഭയപ്പെടും. എന്നാൽ ചില ശാരീരിക മാറ്റങ്ങള്‍ അവയെ അക്രമകാരികളാക്കി മാറ്റുന്നു. അത്തരം നായകളെ സൂക്ഷിക്കുക.
  • നായയുടെ ചെവികളിൽ ഒരെണ്ണം ഭാഗികമായി മുറിച്ചിട്ടുണ്ടെങ്കിൽ അത് അവയെ വന്ധ്യംകരിച്ച്, പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ നൽകിയതായി സൂചിപ്പിക്കുന്നു.
  • നായയെ കണ്ടാൽ നേരിട്ട് കണ്ണുകളിലേക്ക് നോക്കരുത്. അവയെ ശ്രദ്ധിക്കാതെ പോയാൽ, നിങ്ങളെ ഉപദ്രവിക്കാന്‍ സാധ്യത കുറവാണ്.
  • നിങ്ങളുടെ പ്രദേശത്ത് ധാരാളം തെരുവ് നായകൾ ഉണ്ടെങ്കിൽ ഉടൻ കോർപ്പറേഷനെയും മുനിസിപ്പാലിറ്റികളെയും അറിയിക്കുക. അവർ അവരെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുകയും ആൻ്റി റാബിസ് വാക്‌സിൻ നൽകുകയും ചെയ്യുന്നു. ശസ്ത്രക്രിയ കഴിഞ്ഞാൽ, ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോർമോണിൻ്റെ ഉത്പാദനം കുറയുകയും അവ ആക്രമിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
  • വേനൽക്കാലത്ത് വെള്ളവും ഭക്ഷണവും കുറവാണ്. കോളനികൾക്കും അപ്പാർട്ട്മെൻ്റുകൾക്കും പുറത്ത് വച്ച് ചെറിയ പാത്രങ്ങളില്‍ വെള്ളവും ഭക്ഷണവും നല്‍കുകയാണെങ്കില്‍ നായകളുടെ ആക്രമണ സ്വഭാവം കുറയുകയും പരിസരവാസികളോട് കൂടുതൽ ഇണങ്ങുകയും ചെയ്യും. അപ്പാർട്ട്മെൻ്റുകളിൽ താമസിക്കുന്നവർക്ക് 5-6 തെരുവ് നായകളെ ദത്തെടുക്കാവുന്നതുമാണ്. അവയ്ക്ക് വാക്‌സിനുകൾ, ഭക്ഷണം, വെള്ളം മുതലായവ നൽകുകയും വേണം. അഭയം നൽകിയാൽ അവയ ആക്രമിക്കില്ല.
  • എല്ലാറ്റിനുമുപരിയായി, നായകളുടെ കടി അവഗണിക്കരുത്. മുറിവ് ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക. മുറിവിലേക്ക് വെള്ളം ഒഴുക്കാൻ ശ്രദ്ധിക്കണം. ഇത് പേവിഷ ബാധയ്ക്ക് കാരണമാകുന്ന വൈറസിനെ പുറത്തേക്ക് വിടുന്നു. ഉടൻ തന്നെ ഒരു ഡോക്‌ടറെ സമീപിച്ച് ആൻ്റി റാബിസ് വാക്‌സിൻ എടുക്കുക.
  • വളർത്തുനായകൾക്ക് ആൻ്റി റാബിസ് വാക്‌സിൻ മുൻകൂട്ടി നൽകണം. വളർത്തുനായയുടെ കടിയും അവഗണിക്കരുത്.
  • കടിയേറ്റു കഴിഞ്ഞ് ആൻ്റി റാബിസ് വാക്‌സിന്‍റെ മുഴുവൻ ഡോസുകളും എടുക്കുന്നത് ഭാവിയിൽ റാബിസ് അണുബാധ തടയാനും സഹായിക്കും.

ALSO READ: എന്താണ് അമീബിക്ക് മസ്‌തിഷ്‌ക ജ്വരം? ലക്ഷണങ്ങള്‍ എന്തൊക്കെ, എങ്ങനെ പ്രതിരോധിക്കാം

Last Updated : May 16, 2024, 5:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.