ETV Bharat / state

'യുഡിഎഫ് വിടില്ലെന്ന മറുപടി ചോദിച്ചുവാങ്ങി' ; എം വി ഗോവിന്ദൻ്റെ മുസ്ലിം ലീഗ് അനുകൂല പ്രസ്‌താവനക്കെതിരെ സിപിഐ

author img

By

Published : Dec 11, 2022, 1:01 PM IST

സി പി എം  മുസ്ലീം ലീഗ്  സി പി എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എം വി ഗോവിന്ദൻ്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്‌താവന  സിപിഐ  സിപിഐയ്‌ക്ക് അതൃപ്‌തി  യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി  C P M  CPI  Muslim league  mv govindan  MV Govindan Muslim League statement  cpi against mv govindan  kerala news  malayalam news  CPI about MV Govindan Muslim league statement  CPI unhappy
സിപിഐയ്‌ക്ക് അതൃപ്‌തി

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ മുസ്ലിം ലീഗ് അനുകൂല പ്രസ്‌താവനയിൽ സിപിഐയ്‌ക്ക് അതൃപ്‌തി. അനവസരത്തിലാണ് ഇത്തരമൊരു പ്രസ്‌താവനയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ഇപ്പോൾ ഇത്തരമൊരു പരാമർശം അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കും.

യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് സി പി ഐ നേതൃത്വത്തിന്‍റെ നിലപാട്. യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചുവാങ്ങിയത് പോലെയായി. യുഡിഎഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടത് എന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

ഈ വിഷയത്തിൽ സി പി ഐക്കുള്ളിലും എതിരഭിപ്രായമുണ്ട്. അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. സി പി ഐക്കുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കുന്നതായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശം. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.