ETV Bharat / state

Assembly Ruckus Case നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം പൂർത്തിയാക്കാൻ അധിക സമയം അനുവദിച്ച് കോടതി

author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:59 PM IST

Etv Bharat Court News  Niyamasabha Ruckus Case  Kerala Assembly Violence  Kerala Assembly Ruckus Case  നിയമസഭാ കയ്യാങ്കളി  100 Statements Already Recorded  കെ എം മാണി
Niyamasabha Ruckus Case- Court allotted Extra Time

Court allotted Extra Time for Assembly Ruckus Case : മുൻ നിയമസഭ സെക്രട്ടറി ശാരംഗധരന്‍റെയും എം എൽ എമാർ ഉൾപ്പെടെ 100 പേരുടെയും മൊഴി ഇതിനോടകം എടുത്തിരുന്നു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ആഴ്‌ചത്തെ അധിക സമയം അനുവദിച്ച് കോടതി (Court allotted Extra Time for Assembly Ruckus Case). അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യത്തെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. നേരത്തെ കോടതി അനുവദിച്ച സമയം സെപ്റ്റംബർ നാലിന് അവസാനിച്ചിരുന്നു.

മുൻ നിയമസഭ സെക്രട്ടറി ശാരംഗധരന്‍റെയും എം എൽ എമാർ ഉൾപ്പെടെ 100 പേരുടെയും മൊഴി ഇതിനോടകം എടുത്തിരുന്നു. ബി സത്യൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇ എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ ദാസൻ, കെ രാജു, കെ ബി ഗണേഷ് കുമാർ, എ പി അബ്ദുള്ള കുട്ടി, സി ദിവാകരൻ, കെ പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പി സി ജോർജ്, ആർ സെൽവരാജ്, ഇ ചന്ദ്രശേഖരൻ, എ ടി ജോർജ്, കെ കെ ലതിക, കെ എസ് സലീഖ, ബി ഡി ദേവസ്യ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ മൊഴി എടുത്തു. ഇതു കൂടാതെ നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആൻ്റണിയുടെ മൊഴികളും രേഖപ്പെടുത്തി എന്നും അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നുമായിരുന്നു രണ്ടാം ഘട്ട തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

2015 മാർച്ച് 13 നാണ് ബാർ കോഴകേസിലെ പ്രധാന പ്രതിയായ അന്നത്തെ ധനകാര്യമന്ത്രി കെ എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം എൽ എമാർ നിയമസഭ തല്ലി തകർത്തത്. 2,20,093 രൂപയുടെ നാശനഷ്ടമാണ് കയ്യാങ്കളി മൂലം സർക്കാർ ഖജനാവിന് ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എം. എൽ എ, മുൻ എം എൽ എ മാരായ കെ അജിത്, കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

Also Read: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.