ETV Bharat / bharat

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി

author img

By

Published : Aug 10, 2021, 5:28 PM IST

രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ എം.പിമാര്‍, എല്‍.എ.എമാര്‍ എന്നിവര്‍ക്കെതിരെ എത്ര കേസുകളുണ്ടെന്നും എത്ര തീര്‍പ്പാക്കിയെന്നും ഇനി എത്ര ബാക്കിയുണ്ടെന്നും പരിഗണിക്കുന്ന ജഡ്ജിമാര്‍ ആരൊക്കെയാണെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

SUPREME COURT  MP and MLA  Supreme Court  High Court  CJI NV Ramana  Kerala Assembly  Kerala Assembly Ruckus  സുപ്രീം കോടതി  എന്‍വി രമണ  ഹൈകോടതി  നിയമസഭാ കയ്യാങ്കളി കേസ്
നിയമസഭാ കയ്യാങ്കളി കേസ്; കേസ് ഹൈകോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുത് സിജെഐ

ന്യൂഡല്‍ഹി : എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. 2015ലെ കേരള നിയമസഭ കയ്യാങ്കളി കേസടക്കം ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. കേരള നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.

രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ എം.പിമാര്‍, എല്‍.എ.എമാര്‍ എന്നിവര്‍ക്കെതിരെ എത്ര കേസുകളുണ്ടെന്നും എത്ര തീര്‍പ്പാക്കിയെന്നും ഇനി എത്ര ബാക്കിയുണ്ടെന്നും പരിഗണിക്കുന്ന ജഡ്ജിമാര്‍ ആരൊക്കെയെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്ക് പരമോന്നത കോടതി നിര്‍ദേശം നല്‍കി.

കേസുകള്‍ പരിഗണിക്കാന്‍ ഫാസ്ട്രാക്ക് കോടി വേണമെന്ന് ആവശ്യം

ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ പരിഗണിക്കുന്നത് വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് പരിഗണിക്കുന്നത്.

കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരത്തേയും ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. എന്തുകൊണ്ട് സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് നേരത്തെ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു.

കൂടുതല്‍ വായനക്ക്: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി

സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ച് മറുപടി നല്‍കുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. എന്നാലതുണ്ടായില്ല. ഒരു അവസരം കൂടി സര്‍ക്കാറിന് തങ്ങള്‍ നല്‍കും.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുപ്രീം കോടതി തീരുമാനം എടുക്കുമെന്നും എന്‍.വി രമണ താക്കീത് നല്‍കിയിട്ടുണ്ട്. ഇത്തരം ഹര്‍ജികള്‍ പതിവായ സാഹചര്യത്തില്‍ കേസുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്നും രമണ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.