ETV Bharat / state

കിലോയ്‌ക്ക്‌ 4000 രൂപ നല്‍കി ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തി; തൃശൂര്‍ സ്വദേശി പിടിയില്‍

author img

By

Published : Sep 2, 2022, 5:58 PM IST

thrissur resident arrested  twelve kg of ganja  ganja smuggled from andra pradesh  ganja smuggling in thrissur  hassan smuggled ganja in thrissur  ganja smuggling latest news  കിലോയ്ക്ക് നാലായിരം രൂപ  ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തി  തൃശൂര്‍ സ്വദേശി പിടിയില്‍  12 കിലോ കഞ്ചാവുമായി പിടിയില്‍  നര്‍കോട്ടിക് ഡ്രൈവിന്റെ ഭാഗമായി  ട്രെയിനില്‍ ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവ്  കഞ്ചാവ് കടത്ത്  പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത  latest news in palakkadu
കിലോയ്ക്ക് നാലായിരം രൂപ നല്‍കി ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തി; തൃശൂര്‍ സ്വദേശി പിടിയില്‍

തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്‌ക്കല്‍ വീട്ടില്‍ ഹസ്സന്‍ ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി പിടിയില്‍

പാലക്കാട്: ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്‌ക്കല്‍ വീട്ടില്‍ ഹസ്സന്‍(32) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന നര്‍കോട്ടിക് ഡ്രൈവിന്‍റെ ഭാഗമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ട്രെയിനില്‍ ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവുമായി ബസില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ വൈകിട്ട് ആറ് മണിയോടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കിലോയ്‌ക്ക്‌ നാലായിരം രൂപ നല്‍കിയാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. അത് നാട്ടിലെത്തിച്ചാല്‍ കിലോ 20,000 രൂപയ്‌ക്ക്‌ വില്‍ക്കും.

ആഘോഷ വേളകളില്‍ ആവശ്യക്കാര്‍ കൂടുന്നതുപോലെ വിലയും കൂടും. ഇത്തവണ ഓണം കണക്കാക്കിയാണ് കഞ്ചാവ് കടത്തിയത്. പതിവായി ഇയാള്‍ കഞ്ചാവ് കടത്താറുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിര്‍ദേശപ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം. അനില്‍കുമാര്‍, എസ്.ഐ എസ്. ജലീലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍, നോര്‍ത്ത് എസ്.ഐ രാജേഷ്, ജൂനിയര്‍ എസ്.ഐ തോമസ്, ജി.എസ്.ഐ. നന്ദകുമാര്‍, എസ്.സി.പി.ഒമാരായ സലീം, കാദര്‍പാഷ, സി.പി.ഒ ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.