ETV Bharat / state

ലോക കേരള സഭയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നത് രാഷ്ട്രീയ കാരണത്താല്‍ : പി.കെ കുഞ്ഞാലിക്കുട്ടി

author img

By

Published : Jun 18, 2022, 6:10 PM IST

PK Kunhalikutty on the non participation of the UDF in the Loka Kerala Sabha  PK kunjhalikutty on non participation of UDF in Loka kerala sabha  ലോക കേരളസഭയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നത് രാഷ്ട്രീയ കാരണംകൊണ്ട്  ലോക കേരളസഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി  ലോക കേരളസഭയിൽ യുഡിഎഫ് വിട്ടുനിന്നു  എം എ യൂസഫലിക്കെതിരെ കുഞ്ഞാലിക്കുട്ടി  kunjhalikutty on MA yusufali statement  ലോക കേരളസഭ ബഹിഷ്‌കരിച്ച് യുഡിഎഫ്  UDF boycotts Loka Kerala Sabha
ലോക കേരളസഭയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നത് രാഷ്ട്രീയ കാരണംകൊണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിഷേധ സൂചനയായിട്ടാണ് യുഡിഎഫ് ലോക കേരളസഭയിൽ നിന്ന് വിട്ടുനിന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കൊല്ലം : ലോക കേരളസഭയെ തള്ളാതെ പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിഷേധ സൂചനയായിട്ടാണ് യുഡിഎഫ് ലോക കേരളസഭയിൽ നിന്ന് വിട്ടുനിന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫിന്‍റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്.

എംഎ യൂസഫലിയ്ക്ക് എതിരായ കെ.എം ഷാജിയുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാം. അഗ്നിപഥ് പിൻവലിക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം ഇത് നഷ്‌ടമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക കേരളസഭയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നത് രാഷ്ട്രീയ കാരണംകൊണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി

ALSO READ: 'പങ്കെടുക്കാത്തതിന്‍റെ കാരണം അദ്ദേഹത്തെ നേരത്തേ അറിയിച്ചിരുന്നു' ; എം.എ യൂസഫലിയുടെ വാദം തെറ്റെന്ന് വി.ഡി സതീശന്‍

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സുഹൃദ് സംഗമത്തിന് എത്തിയ ലീഗ് നേതാക്കൾ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.