ETV Bharat / sitara

വില്‍ സ്‌മിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്‌ കിങ്‌ റിച്ചാര്‍ഡ്‌

author img

By

Published : Mar 28, 2022, 12:35 PM IST

Will Smith wins  King Richard in Oscars 2022  വില്‍ സ്‌മിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്‌  Will Smith as best actor in Oscars 2022  Will Smith in nomination  Will Smith kiss his wife  Will Smith emotional speech
വില്‍ സ്‌മിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്‌ കിങ്‌ റിച്ചാര്‍ഡ്‌

Will Smith as best actor in Oscars 2022: കിങ്‌ റിച്ചാര്‍ഡ്‌' എന്ന ചിത്രത്തിലെ അഭിനയപ്രകടനമാണ് വില്‍ സ്‌മിത്തിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. ഡോല്‍ബി തിയേറ്ററില്‍ നടന്ന 94ാമത്‌ ഓസ്‌കാര്‍ അവാര്‍ഡിലാണ് വില്‍ സ്‌മിത്ത്‌ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌.

Will Smith as best actor in Oscars 2022:'കിങ്‌ റിച്ചാര്‍ഡ്‌' എന്ന ചിത്രത്തിലെ അഭിനയപ്രകടനമാണ് വില്‍ സ്‌മിത്തിനെ ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. ഡോല്‍ബി തിയേറ്ററില്‍ നടന്ന 94ാമത്‌ ഓസ്‌കാര്‍ അവാര്‍ഡിലാണ് വില്‍ സ്‌മിത്ത്‌ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌.

King Richard in Oscars 2022: ടെന്നിസ്‌ താരങ്ങളായ സെറീന വില്യംസ്‌, വീനസ്‌ വില്യംസ്‌ എന്നിവരുടെ ജീവിതത്തെ ആസ്‌പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ്‌ ഗ്രീന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കിങ്‌ റിച്ചാര്‍ഡ്‌'. സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് 'കിങ്‌ റിച്ചാർഡ്'. ചിത്രത്തിലെ റിച്ചാര്‍ഡ്‌ വില്യംസ്‌ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. ഓന്‍ജാനു എല്ലിസ്‌, സാനിയ്യ സിഡ്‌നി, ഡെമി സിംഗിള്‍ട്ടണ്ർ, ടോണി ഗോള്‍ഡ്വിന്‍, ജോണ്‍ ബേര്‍ന്തല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Will Smith in nomination: ജാവിയര്‍ ബാര്‍ഡം (ബിയിങ്‌ ദ്‌ റിക്കാര്‍ഡസ്‌), ബെനഡിക്‌ട്‌ കംബര്‍ബാച്ച്‌ (ദ്‌ പവര്‍ ഓഫ്‌ ദ്‌ ഡോഗ്‌), ആന്‍ഡ്രു ഗാര്‍ഫീല്‍ഡ്‌ (ടിക്‌, ടിക്‌... ബൂം!), ഡെന്‍സല്‍ വാഷിങ്‌ടണ്‍ (ദ്‌ ട്രാജഡി ഓഫ്‌ മെക്‌ബത്‌) എന്നിവര്‍ക്കൊപ്പമാണ് വില്‍ സ്‌മിത്ത്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടത്‌.

Will Smith kiss his wife: പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയില്‍ കയറുംമുമ്പ്‌ ഭാര്യ ജാഡ പിങ്കറ്റ്‌ സ്‌മിത്തിനെ ചുംബിച്ച സ്‌മിത്ത്‌ വികാരനിര്‍ഭരമായ പ്രസംഗം നടത്തി. ചടങ്ങില്‍ വില്‍ സ്‌മിത്ത്‌ അവതാരകന്‍റെ മുഖത്തടിച്ചത്‌ മാധ്യമശ്രദ്ധ നേടിയിരുന്നു. വില്‍ സ്‌മിത്തിന്‍റെ ഭാര്യ ജാഡ പിങ്കെറ്റ്‌ സ്‌മിത്തിനെ കുറിച്ചുള്ള അവതാരകന്‍ ക്രിസ്‌ റോക്കിന്‍റെ പരാമര്‍ശമാണ് വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്‌. സംഭവത്തില്‍ വില്‍ സ്‌മിത്ത്‌ ക്ഷമാപണം നടത്തുകയും ചെയ്‌തു.

Will Smith emotional speech: 'എനിക്ക്‌ അക്കാദമിയോട്‌ മാപ്പ്‌ പറയണം. എല്ലാ നോമിനികളോടും മാപ്പ്‌ പറയണം. ഇത്‌ മനോഹരമായ നിമിഷമാണ്. അവാര്‍ഡ്‌ ലഭിച്ചതിനല്ല ഞാന്‍ കരയുന്നത്‌. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ്‌ വില്യംസിനെ കുറിച്ച്‌ പറയുന്നതു പോലെ (വില്‍ സ്‌മിത്തിന്‌ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രം) ഞാനും ഒരു ഭ്രാന്തന്‍ പിതാവിനെ പോലെയാണ്. സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.' -കണ്ണീരോടെ വില്‍ സ്‌മിത്ത്‌ പറഞ്ഞു.

Also Read: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച്‌ വില്‍ സ്‌മിത്ത്‌; മാപ്പ്‌ പറഞ്ഞ്‌ താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.