ETV Bharat / international

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും കോടതി നോട്ടീസ്, 6 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

author img

By PTI

Published : Dec 4, 2023, 10:22 PM IST

Al Qadir Trust Case  NAB Filled Case Against Eight Persons  Imran Khan and Bushra Bibi  ജാമ്യമില്ല വകുപ്പ്  അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്  ഇമ്രാന്‍ ഖാന്‍  ബുഷ്‌റ ബീബി  ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും  പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി
Al Qadir Trust Case; NAB Filled Case Against Eight Persons

Al Qadir Trust Case: അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ എന്‍എബി കേസെടുത്തു. ഇമ്രാന്‍ ഖാനെയും ബുഷ്‌റ ബീബിയെയും വിളിച്ചുവരുത്തും . ഇമ്രാന്‍ ഖാന്‍ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ. ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം.

ഇസ്‌ലാമാബാദ്: അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും വിളിച്ചുവരുത്താന്‍ പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി തീരുമാനം. കേസിലെ മറ്റ് ആറ് പ്രതികള്‍ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് കോടതിപുറപ്പെടുവിച്ചു. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍എബി (National Accountability Bureau (NAB) കഴിഞ്ഞയാഴ്‌ചയാണ് ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്‌ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത് (Al-Qadir Trust case).

വ്യവസായിയായ മാലിക്‌ റിയാസ് ഹുസൈന്‍, മകന്‍ അലി റിയാസ്, ബുഷ്‌റ ബീബിയുടെ സുഹൃത്ത് ഫര്‍ഹത്ത് ഷഹ്‌സാദി, പ്രധാനമന്ത്രി മിര്‍സ ഷഹ്‌സാദ് അക്‌ബര്‍, സുല്‍ഫി ബുഖാരി എന്നിവരുടെ പിഎമാര്‍, അഭിഭാഷകനായ സിയാവുല്‍ മുസ്‌തഫ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍. ഇതിന് പിന്നാലെ കേസില്‍ കുറ്റാരോപിതരായവരോട് കോടതിയല്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള അക്കൗണ്ടബിലിറ്റി കോടതി നമ്പര്‍ 1 ജഡ്‌ജി മുഹമ്മദ് ബഷീർ ഉത്തരവ് (Former Prime Minister Imran Khan) നല്‍കി.

അതേസമയം നിലവില്‍ 71 കാരനായ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ് (Adiala Jail in Rawalpindi). കേസിന്‍റെ അടുത്ത ഹിയറിങ്ങില്‍ ഇമ്രാന്‍ ഖാനെ ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. കേസില്‍ ഇമ്രാന്‍ ഖാന്‍റെ ഭാര്യ ബുഷ്‌റ ബീബി നേരത്തെ ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. അതേസമയം നവംബര്‍ 14ന് നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് കേസിന്‍റെ അടുത്ത ഹിയറിങ് അഡിയാല ജയിലില്‍ നടത്തുമെന്നും ജഡ്‌ജി പറഞ്ഞു.

ഇമ്രാന്‍ ഖാനും ഭാര്യക്കും എതിരെയുള്ള കേസ്: പാകിസ്ഥാനില്‍ സ്ഥാപിച്ച അല്‍ ഖാദിര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കേസാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. സര്‍വ്വകലാശാല സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും ചേര്‍ന്ന് ഒരു ട്രസ്റ്റിന് രൂപം നല്‍കി. ഇരുവരുടെയും അടുത്ത അനുയായികളായിരുന്നു ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ (Imran Khan and Bushra Bibi).

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ഇമ്രാന്‍ ഖാന്‍ ഈ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചത്. രേഖകളിലെല്ലാം 'ബനി ഗാല ഹൗസ് ഇസ്‌ലാമാബാദ്' എന്നായിരുന്നു ട്രസ്റ്റിന്‍റെ പേര്. എന്നാല്‍ പിന്നീട് ഇമ്രാന്‍ ഖാന്‍റെ ഭാര്യയുടെ പേരും കൂടി ചേര്‍ത്ത് 'ബുഷ്‌റ ബീബി ബഹ്‌രിയ ടൗണ്‍' എന്നാക്കി മാറ്റി. പേര് മാറ്റിയെന്ന് മാത്രമല്ല ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി കരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് ഇമ്രാന്‍ ഖാനും ഭാര്യക്കും അല്‍ ഖാദിര്‍ ട്രസ്റ്റിനുെമതിരെ ആരോപണങ്ങള്‍ തലപൊക്കി തുടങ്ങിയത്.

സര്‍വ്വകലാശാലയ്‌ക്കുള്ള ഭൂമി ഇടപാടിന്‍റെ ഭാഗമായി ബഹ്‌രിയ ടൗണില്‍ നിന്നും 458 കനാല്‍, 4 മാര്‍ല 58 ചതുരശ്ര അടി ഭൂമി (പാകിസ്ഥാനില്‍ ഭുമി അളവിനെ സൂചിപ്പിക്കുന്നതാണ് കനാലും മാര്‍ലയും) എന്നിവ ട്രസ്റ്റിന് ലഭിച്ചു. ഈ ഭൂമി ബുഷ്‌റ ബീബിയുടെ സുഹൃത്തിന്‍റെ പേരിലേക്ക് മാറ്റിയതായി ആരോപണങ്ങള്‍ ഉയര്‍ന്നു. ആഭ്യന്തര മന്ത്രിയായിരുന്ന റാണാ സനാഉല്ലയാണ് ആദ്യം ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നുവെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് ഫീസും ഈടാക്കിയിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ട്രസ്റ്റിന്‍റെ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി സര്‍ക്കാരിന് നല്‍കിയ 5000 കോടി രൂപ ഇമ്രാന്‍ ഖാന്‍ മറ്റ് മന്ത്രിമാരും തട്ടിയെടുത്തെന്നും ആരോപണമുണ്ട്.

2019 മെയ്‌യില്‍ ഇമ്രാന്‍ ഖാന്‍ തന്നെ സര്‍വ്വകലാശാല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് 2021ല്‍ സര്‍വ്വകലാശാലയ്‌ക്കായി ദശലക്ഷകണക്കിന് തുക സംഭവനയായി ലഭിക്കുന്നുണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഇതോടെയാണ് ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും അടക്കമുള്ളവര്‍ക്കും ട്രസ്റ്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

also read: Imran Khans Conviction Pak Court Verdict തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന്‍റെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; കോടതി വിധി വന്നെങ്കിലും ജയിൽ മോചനം നീളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.