ETV Bharat / city

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്

author img

By

Published : Jun 7, 2021, 1:27 PM IST

Updated : Jun 7, 2021, 3:28 PM IST

കൊടകര കുഴല്‍പ്പണ കേസ് നിയമസഭ വാര്‍ത്ത  കൊടകര കുഴല്‍പ്പണ കേസ് നിയമസഭ വാക്‌പോര് വാര്‍ത്ത  കൊടകര നിയമസഭ ഭരണ പ്രതിപക്ഷ വാക്‌പോര്  കൊടകര കുഴല്‍പ്പണ കേസ് ഷാഫി പറമ്പില്‍ വാര്‍ത്ത  കൊടകര കുഴല്‍പ്പണ കേസ് മുഖ്യമന്ത്രി വാര്‍ത്ത  കൊടകര കുഴല്‍പ്പണ കേസ് വിഡി സതീശന്‍ വാര്‍ത്ത  കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയം വാര്‍ത്ത  kodakara hawala money case assembly news  kodakara hawala money case verbal spat assembly news  kodakara shafi parambil news  kodakara adjournment motion assembly news  kodakara vd satheeshan news  kodakara pinarayi vijayan news
കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതുപോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും ആകരുതെന്ന് ഷാഫി പറമ്പില്‍. കുഴൽ കുഴലായി തന്നെ ഉണ്ടാകും എന്നും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷത്തിന്‍റെ വാക്‌പോര്. കൊടകര കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കരുതെന്ന് പറഞ്ഞു. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതുപോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും ആകരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കുഴൽ കുഴലായി തന്നെ ഉണ്ടാകുമെന്നും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്നും മുഖ്യമന്ത്രി ഷാഫി പറമ്പിലിന് മറുപടി നല്‍കി. ജനാധിപത്യ വ്യവസ്ഥയെ തകർക്കാൻ നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതൃത്വത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഒത്തുതീർപ്പ് വിദഗ്‌ധര്‍ ആരാണെന്ന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം

ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ആരോപണവിധേയരായ കേസ്, സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനം എന്ന കേന്ദ്ര തീരുമാനം തീർത്തും പരാജയം എന്നതിന് ഉത്തമ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ളപ്പണം മുഴുവൻ ഒഴുകി ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്. അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ വ്യാപകമായ സമ്മർദത്തിന് വിധേയരാകാൻ സാഹചര്യമുണ്ട്. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതുപോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്ന തരത്തിൽ ആകരുതെന്നും നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം

മുഖ്യമന്ത്രിയുടെ മറുപടി

അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 20 പ്രതികളെ അറസ്റ്റ് ചെയ്‌ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ 1,01,12,001 രൂപയും കവർ ചെയ്‌ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കള്ളപ്പണത്തിന്‍റെ വളർച്ച തടഞ്ഞ് നികുതി നയങ്ങൾ ശാക്തീകരിച്ച് അതിന്‍റെ ഗുണഫലം ജനങ്ങളിലെത്തിക്കുക എന്നതാണ് ഇടതു നയം. കൊടകര കേസിൽ ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. നടക്കാൻ പാടില്ലാത്ത കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്. ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതിന്‍റെ തെളിവാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടാത്ത തരത്തിൽ ആണ് അന്വേഷണം നടക്കുന്നത്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടും. കുഴൽ കുഴലായി തന്നെ ഉണ്ടാകും എന്നും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്നും ഷാഫി പറമ്പിലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ ബഹളം ; പ്രമേയത്തിന് അനുമതി നിഷേധിച്ചു

ഇതിനിടെ കൊടകര കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ ബഹളമുയർന്നു. ബിജെപി നേതൃത്വത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കേസ് അന്വേഷണം എന്തുകൊണ്ട് ഇൻകം ടാക്‌സിനോ ഇഡിക്കോ നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും നിലവിൽ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വി ഡി സതീശൻ

അതേസമയം, ഒത്തുതീർപ്പ് വിദഗ്‌ധര്‍ ആരാണെന്ന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത് എല്‍ഡിഎഫ് ആണോയെന്നും എംജി കോളേജിൽ അക്രമം നടത്തിയ ആർഎസ്എസുകാരെ രക്ഷിച്ചത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒത്തുതീർപ്പിന്‍റെ പട്ടം തങ്ങൾക്ക് വേണ്ടെന്നും അത് സ്വയം ചാർത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്‌തികരമാണെന്ന് പറഞ്ഞ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ
Last Updated :Jun 7, 2021, 3:28 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.