ETV Bharat / city

നിയമസഭ കൈയാങ്കളി; ഇ.പി.ജയരാജന് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ അനുമതി

author img

By

Published : Jan 27, 2022, 7:40 PM IST

നിയമസഭ കയ്യാങ്കളിക്കേസ്  ഇ.പി.ജയരാജന് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കോടതി അനുമതി  കെ എം മാണിയുടെ ബജറ്റ്  KERALA ASSEMBLY RUCKUS CASE  EP JAYARAJAN'S PASSPORT APPLICATION PETITION  K M Mani budget speech
നിയമസഭ കയ്യാങ്കളിക്കേസ്; ഇ.പി.ജയരാജന് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കോടതി അനുമതി

കൈയാങ്കളി കേസിലെ പ്രതിയെന്ന കാരണത്താൽ പാസ്‌പോർട്ട് അപേക്ഷ നിരസിക്കപ്പെടാം എന്ന കാരണത്താലാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്.

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ മൂന്നാം പ്രതിയും മുൻ മന്ത്രിയുമായ ഇ.പി.ജയരാജന് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കോടതി അനുമതി നൽകി. പാസ്‌പോർട്ട് ലഭിച്ചാൽ മാത്രമെ ആവശ്യ പ്രകാരം വിദേശത്ത് പോകുവാൻ കഴിയുകയുള്ളു. കൈയാങ്കളി കേസിലെ പ്രതിയെന്ന് കാരണത്താൽ തനിക്ക് പാസ്‌പോർട്ടിന് അപേക്ഷ നിരസിക്കപ്പെടാം എന്ന കാരണത്താലാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്.

എന്നാൽ പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസിന്‍റെ ഏതു സാഹചര്യത്തിലും കോടതിയിൽ ഹാജരായിക്കൊള്ളാം എന്ന പ്രതിയുടെ ഉറപ്പ് പരിഗണിച്ചാണ് കോടതി ഹർജി അനുവദിച്ചത്. മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ശിവൻകുട്ടി ഉൾപ്പടെ ആറു ഇടതു നേതാക്കളാണ് കേസിലെ നിലവിലെ പ്രതികൾ. കേസിലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

കേസ് കോടതി ഈ മാസം 31ന് പരിഗണിക്കാൻ ഇരിക്കവെയാണ് മൂന്നാം പ്രതി ഇത്തരം ആവശ്യത്തിന് വേണ്ടി കേസ് അഡ്വാൻസ് ചെയ്‌തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

also read: സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനവും രോഗബാധിതരെന്ന് ആരോഗ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.