ETV Bharat / city

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനവും രോഗബാധിതരെന്ന് ആരോഗ്യമന്ത്രി

author img

By

Published : Jan 27, 2022, 6:57 PM IST

ഡെൽറ്റയേക്കാൾ തീവ്രത കുറവെങ്കില്ലും രോഗം പകർന്ന ശേഷം സ്ഥിതി രൂക്ഷമാക്കാൻ ഒമിക്രോണിന് ശേഷിയുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Omicon wave in kerala  health minister veena george  kerala covid  സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം  കേരളത്തില്‍ ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി  വീണ ജോര്‍ജ്
സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനം പേരിലും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിശോധിക്കുന്ന 94 ശതമാനം പേരിലും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തുന്നത്. ആറ് ശതമാനം പേരിൽ ഡെൽറ്റ ഭകദേവുമാണെന്നും മന്ത്രി പറഞ്ഞു.

ഡെൽറ്റയേക്കാൾ തീവ്രത കുറവെങ്കില്ലും രോഗം പകർന്ന ശേഷം സ്ഥിതി രൂക്ഷമാക്കാൻ ഒമിക്രോണിന് ശേഷിയുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിദേശത്തു നിന്ന് എത്തിയവരിൽ 80 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണ് കാണുന്നത്. അതെസമയം ഐസിയു ഉപയോഗം രണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വാർ റൂം തുറന്നു
അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൊവിഡ് വാർ റൂം തുറന്നു. ജില്ലകളിൽ കൊവിഡ് കൺട്രോൾ റൂമുകളും പുനസ്ഥാപിച്ചു. മരുന്നിൻ്റെ ലഭ്യത, ആശുപത്രികളിൽ കൊവിഡ് കെയർ സെൻ്ററുകൾ എന്നിവ ഉറപ്പാക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിച്ചു

നേരത്തെ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി 4971 ആരോഗ്യ പ്രവർത്തകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ ബി കാറ്റഗറിയിലെ രോഗികൾ ഗ്രഹപരിചരണത്തിൽ കഴിഞ്ഞാൽ മതിയാകും. ഇവർക്ക് ആശുപത്രിക്ക് തുല്യമായ പരിചരണം ഏർപ്പെടുത്തും.

സ്വയം ചികിത്സ വേണ്ട

സി കാറ്റഗറിയലുള്ള രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശത്താൽ അല്ലാതെ വീടുകളിൽ കഴിയരുത്. മറ്റ് രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ നിർബന്ധമായും കൊവിഡ് കെയർ സെൻ്ററിൽ ചികിത്സ തേടണം. ജനങ്ങൾ സ്വയം പരിശോധന നടത്തി വിലയിരുത്തുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഫെബ്രുവരി ആദ്യവാരത്തോടെ ചില ജില്ലകൾ അതിതീവ്ര വ്യാപനത്തിലേക്കും കടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.