ETV Bharat / business

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭവന വായ്‌പ പലിശ ചെലവില്‍ 16 ശതമാനത്തിന്‍റെ വര്‍ധനവ്

author img

By

Published : Mar 15, 2023, 5:51 PM IST

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 250 ബേസിസ് പോയിന്‍റാണ് വര്‍ധിപ്പിച്ചത്. ഇത് അഫോര്‍ഡബിള്‍ ഹൗസിങ് ലോണിനെയാണ് കൂടുതല്‍ ബാധിച്ചത്

Home loans to get costlier  Interest rate over home loans to increase  Home loans to get costlier as interest rates rise  ഭവന വായ്‌പ പലിശ  റിസര്‍വ് ബാങ്ക്  റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക്  എസ്‌ബിഐയുടെ ഗവേഷണ വിഭാഗം ഹൗസിങ് ലോണ്‍
ഭവന വായ്‌പ

ഹൈദരാബാദ്: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 250 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ചത് കാരണം ഒരു സാധാരണ നിലയിലുള്ള വീട് (affordable house) വാങ്ങാനോ നിര്‍മിക്കാനോ ആയി ഭവന വായ്‌പയെടുത്ത ഒരാളുടെ പലിശ ചെലവില്‍ ഉണ്ടാക്കിയ വര്‍ധനവ് 16 ശതമാനമെന്ന് കണ്ടെത്തല്‍. എസ്‌ബിഐയുടെ ഗവേഷണ വിഭാഗത്തിന്‍റേതാണ് കണ്ടെത്തല്‍. ഹ്രസ്വകാലത്തേക്ക് വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പയെടുക്കുമ്പോള്‍ ഈടാക്കപ്പെടുന്ന പലിശയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്.

വാണിജ്യ ബാങ്കുകളും മറ്റ് വായ്‌പ കൊടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് വര്‍ധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വായ്‌പ തിരിച്ചടവിന്‍റെ തവണകള്‍ വര്‍ധിപ്പിക്കുകയോ, ഇഎംഐയില്‍ വര്‍ധനവ് വരുത്തുകയോ അല്ലെങ്കില്‍ ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് ചെയ്യുകയോ ചെയ്‌തതിന്‍റെ ഫലമായാണ് ഭവന വായ്‌പയെടുത്തവരുടെ പലിശ ചെലവ് വര്‍ധിക്കാന്‍ കാരണം. ഉയര്‍ന്ന വിലക്കയറ്റം നിയന്ത്രിക്കാനായാണ് റിസര്‍വ് ബാങ്കിന് പലിശ നിരക്കില്‍ വര്‍ധനവ് വരുത്തേണ്ടി വന്നത്.

ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിന്‍റെ പുറത്തേക്ക് പോയിരുന്നു. 2022 മേയ് മുതല്‍ ആര്‍ബിഐ റിപ്പോ റേറ്റില്‍ വരുത്തിയ വര്‍ധനവ് 2.5 ശതമാനമാണ്. ഇതിന്‍റെ ഫലമായി വാണിജ്യ ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിനും വായ്‌പയ്‌ക്കുമുള്ള പലിശയില്‍ വര്‍ധനവ് വരുത്തി.

അഫോര്‍ഡബിള്‍ ഭവനവായ്‌പകളില്‍ കുറവ്: 2022 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും ഭവന വായ്‌പ 1.8 ലക്ഷം കോടി രൂപ വര്‍ധിച്ചു എന്ന് എസ്‌ബിഐയുടെ ഗവേഷണ സംഘം കണ്ടെത്തി. തൊട്ട് മുമ്പിലത്തെ വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ 40,000 കോടി രൂപയുടെ വര്‍ധനവാണ് ഇത്. എന്നാല്‍ സെഗ്‌മെന്‍റ് അടിസ്ഥാനത്തിലുള്ള പരിശോധനയില്‍ ലഭിക്കുന്നത് വേറിട്ടൊരു ചിത്രമാണ്.

അഫോര്‍ഡബിള്‍ ഹൗസിങ് സെഗ്‌മെന്‍റില്‍ പുതുതായി നല്‍കപ്പെട്ട വായ്‌പകളിലെ മൊത്തം തുക ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസത്തില്‍ 45 ശതമാനം കുറവുണ്ടായതായി കണ്ടെത്തി. 30 ലക്ഷം വരെയുള്ള ഭവന വായ്‌പയ്‌ക്കാണ് അഫോര്‍ഡബിള്‍ ഹൗസിങ് വായ്‌പ എന്ന് പറയുന്നത്.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തത്തിലുള്ള ഭവന വായ്‌പകളില്‍ അഫോര്‍ഡബിള്‍ ഹൗസിങ് ലോണുകള്‍ 60 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി തുടങ്ങിയതോടെ അഫോര്‍ഡിബള്‍ ഹൗസിങ് ലോണുകളുടെ അനുപാതത്തില്‍ വളരെയധികം കുറവുകള്‍ വന്നു. അതേസമയം ഈ സാമ്പത്തിക വര്‍ഷം നല്‍കപ്പെട്ട പുതിയ വായ്‌പകളില്‍ 50 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്‌പകളുടെ അനുപാതം 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിച്ചു.

ആഢംബര ഭവന വായ്‌പ അത്രകണ്ട് ബാധിക്കപ്പെട്ടില്ല: ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ആഢംബര ഭവന വായ്‌പയേക്കാള്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത് കൂടുതല്‍ ബാധിക്കപ്പെട്ടത് അഫോര്‍ഡബിള്‍ ഹൗസിങ് ലോണ്‍ സെഗ്‌മെന്‍റിനെയാണ് എന്നതാണ്. ഒരു എക്‌സ്‌റ്റേര്‍ണല്‍ ബെഞ്ച്മാര്‍ക്ക് അല്ലെങ്കില്‍ റിപ്പോ റേറ്റുമായി ഭവന വായ്‌പകള്‍ ബന്ധിപ്പിക്കപ്പെട്ടത് കാരണം 30 ലക്ഷമോ അതില്‍ താഴെയോ ഉള്ള ഭവന വായ്‌പകള്‍ക്ക് വ്യത്യസ്‌തമായുള്ള പലിശ നിരക്കുകള്‍ ഇല്ലാതായി.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വ്യത്യസ്‌തപ്പെടുത്തുമ്പോള്‍ അത് ഉടനെ വാണിജ്യ ബാങ്കുകളുടെ ഉപഭോക്താക്കളില്‍ എത്താന്‍ വേണ്ടി അഫോര്‍ഡബിള്‍ ഹോം ലോണുകളിലെ പലിശ നിരക്ക് ഇബിഎല്‍ആറുമയി(External Benchmarked Lending Rates) ബന്ധിപ്പിക്കപ്പെട്ടു. ഇതാണ് അഫോര്‍ഡബിള്‍ ഹോം ലോണുകള്‍ കുറയാനുള്ള കാരണം. 2019 ഒക്‌ടോബര്‍ മുതല്‍ ഭവന വായ്‌പകള്‍ റിപ്പോ റേറ്റുകളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.