ETV Bharat / international

ന്യൂ കാലിഡോണിയയിൽ രാഷ്‌ട്രീയ ചർച്ചകള്‍ക്കായി അടിയന്തരാവസ്ഥ പിൻവലിക്കുമെന്ന് ഫ്രാൻസ് - FRANCE LIFT NEW CALEDONIA EMERGENCY

author img

By ETV Bharat Kerala Team

Published : May 27, 2024, 12:36 PM IST

ന്യൂ കാലിഡോണിയയിൽ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ തീരുമാനിച്ച് ഇമ്മാനുവൽ മാക്രോൺ. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ സൃഷ്‌ടിച്ച അശാന്തിയില്‍ പ്രദേശത്ത് ഏഴ്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു.

NEW CALEDONIA EMERGENCY  FRANCE LIFT STATE OF EMERGENCY  ഫ്രാൻസിൽ കലാപം  അടിയന്തരാവസ്ഥ പിൻവലിച്ചു
Smoke rises during protests in Noumea, New Caledonia (AP)

പാരിസ്: ഫ്രഞ്ച് പസഫിക് പ്രദേശമായ ന്യൂ കാലിഡോണിയയിൽ കലാപത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിക്കാൻ നീക്കം. വിഷയത്തില്‍ കൂടുതല്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഓഫിസ് അറിയിച്ചു. അടിയന്തരാവസ്ഥ തൽക്കാലം നീട്ടില്ലെന്നും, തിങ്കളാഴ്‌ച (മേയ്‌ 27) രാത്രി 8 മണിക്ക് പാരിസിലും, ചൊവ്വാഴ്‌ച രാവിലെ 5 മണിക്ക് ന്യൂ കാലിഡോണിയയിലും അടിയന്താവസ്ഥ അവസാനിക്കുമെന്നും പ്രസിഡന്‍റിന്‍റെ ഓഫിസ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

സ്വാതന്ത്ര്യാനുകൂല പ്രസ്ഥാനമായ FLNKS, കനക്, സോഷ്യലിസ്‌റ്റ് നാഷണൽ ലിബറേഷൻ ഫ്രണ്ട് എന്നിവയുടെ വിവിധ ഘടകങ്ങളുടെ മീറ്റിങ്ങുകൾ സാധ്യമാക്കും, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെയും മറ്റ് പ്രാദേശിക നേതാക്കളെയും പ്രതിഷേധക്കാരെ കാണുന്നതിന് അനുവദിക്കുകയും ചെയ്യുമെന്നും പ്രസ്‌താവനയിൽ പറയുന്നു.

ന്യൂ കാലിഡോണിയയുടെ ഇരുഭാഗത്തുമുള്ള നേതാക്കൾക്കൊപ്പം പ്രതിഷേധക്കാരുടെ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ഇമ്മാനുവൽ മാക്രോൺ ശ്രമിച്ചു. പ്രസ്‌താവനയിൽ, ഗൗരവമേറിയതുമായ ചർച്ചകൾ ആരംഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. വ്യാഴാഴ്‌ച ന്യൂ കാലിഡോണിയയിലേക്ക് പോയതിന് ശേഷമാണ് മാക്രോണിന്‍റെ ഈ നീക്കം.

480 അധിക ജെൻഡാർമുകൾ ദ്വീപസമൂഹത്തിൽ എത്തുമെന്നും, ഏതാനം മണിക്കൂറുകൾക്കുള്ളിൽ സുരക്ഷാ ശക്തിപ്പെടുത്തലുകൾ 3,500-ലധികം ആക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു. വെടിവയ്‌പിൽ കൊല്ലപ്പെട്ട ഏഴുപേരിൽ രണ്ട് ജെൻഡാർമുകളും ഉൾപ്പെടുന്നു എന്നും അധികൃതർ സൂചിപ്പിച്ചു.

പൊലീസ് അധികാരങ്ങൾ വർധിപ്പിക്കുന്നതിനായി മെയ് 15 ന് കുറഞ്ഞത് 12 ദിവസത്തേക്കെങ്കിലും പാരീസ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. പൊതു ക്രമത്തിന് ഭീഷണിയായി കരുതുന്ന ആളുകളെ വീട്ടുതടങ്കലിൽ വയ്ക്കാനുള്ള സാധ്യതയും, തിരച്ചിൽ നടത്താനും, ആയുധങ്ങൾ പിടിച്ചെടുക്കാനും, ചലനങ്ങൾ നിയന്ത്രിക്കാനുമുള്ള വിപുലീകരണ അധികാരങ്ങൾ ഉൾപ്പെടെ അക്രമങ്ങളെ നേരിടാൻ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്‌തു.

ന്യൂ കാലിഡോണിയയിലെ വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്നതിനായി ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് പാരീസിലെ ഫ്രഞ്ച് നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഫ്രഞ്ച് പസഫിക് ദ്വീപസമൂഹത്തിൽ ഉടനീളം അണിനിരക്കാനും പാരീസ് ഗവൺമെന്‍റിന്‍റെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം നിലനിർത്താനും ന്യൂ കാലിഡോണിയയിലെ ഒരു സ്വാതന്ത്ര അനുകൂല പാർട്ടി നേതാവ് ശനിയാഴ്‌ച ആഹ്വാനം ചെയ്‌തു.
ALSO READ : 'ഗര്‍ഭച്ഛിദ്രം സ്‌ത്രീകളുടെ മൗലികാവകാശം'; ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.