ETV Bharat / business

റിട്ടയര്‍മെന്‍റ് കാലം ആസ്വദിക്കാം... ഇത് ശ്രദ്ധിച്ചാല്‍ മതി

author img

By

Published : May 30, 2022, 4:25 PM IST

Golden rules for peaceful retirement life  Golden rules for happy and peaceful retirement life  What your financial worth  Not to be in a hurry  With perfect planning  Health insurance must  സമാധാനകരവും ആസ്വാദകരവുമായ റിട്ടയര്‍മെന്‍റ് കാലമാണോ നിങ്ങള്‍ക്കാവശ്യം  റിട്ടയര്‍മെന്‍റ് കാലം ആസ്വാദകരമാക്കാന്‍  happy life after retirement  ജോലി വിരമിക്കല്‍  റിട്ടയര്‍മെന്‍റ് കാലം ഉഷാറാക്കാം
റിട്ടയര്‍മെന്‍റ് കാലം ആസ്വാദകരമാക്കാന്‍

ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് സമാധാനപരവും സന്തോഷപ്രദവുമായ ജീവിതം നയിക്കുന്നതിനായി പാലിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

ഹൈദരാബാദ്: ജീവിതത്തിന്‍റെ നല്ല സമയം മുഴുവന്‍ കുടുംബത്തിനായി കഠിനാധ്വാനം ചെയ്ത് 50- 60 വയസ്സിലേക്ക് കടന്ന് ജോലിയില്‍ നിന്ന് വിരമിക്കുന്നതോടെ ജീവിത്തില്‍ മനസമാധാനം നഷ്‌ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും. ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും അധ്വാനിച്ച് ശിഷ്‌ടകാലം കുടുംബത്തിനൊപ്പം ചിലവഴിക്കുകയെന്നതാണ് വിരമിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് പലരും ജോലിയില്‍ നിന്ന് വിരമിക്കുന്നത്.

ശിഷ്‌ടകാലം എനിക്ക് ജീവിക്കുന്നതിന് വേണ്ടത്ര ഞാന്‍ സമ്പാദിച്ചിട്ടുണ്ടോ? കൈവശമുള്ള സമ്പാദ്യം തീര്‍ന്ന് പോയാല്‍ ഞാന്‍ എന്ത് ചെയ്യും? വിരമിക്കുന്ന സമയത്ത് തനിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ എവിടെ നിക്ഷേപിക്കണം? തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങളാവും അവരെ വേട്ടയാടുക. ഇത്തരത്തിലുളള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ സാമ്പത്തിക ആസൂത്രണവും അച്ചടക്കവും അനുസരിച്ച് വ്യത്യാസ്ഥമായിരിക്കും.

എന്നിരുന്നാലും ചില കാര്യങ്ങളില്‍ എല്ലാവരും തുല്യരാണ്. മനസില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയരാനിടയാക്കാതെ ശിഷ്ട കാലത്തെ വളരെ സുന്ദരവും സന്തോഷകരവുമാക്കാന്‍ നമുക്ക് കഴിയും. അതിനുള്ള നുറുങ്ങ് വിദ്യകളാണ് താഴെ പറയുന്നത്.

നിങ്ങളുടെ സാമ്പത്തിക മൂല്യം എന്താണ്: ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ കൈവശമുള്ള സമ്പാദ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ച് തുടങ്ങണം. ഇത്തരത്തില്‍ സമ്പാദിക്കുന്ന ഓരോ രൂപയുടെയും കണക്കുകള്‍ എഴുതി സൂക്ഷിക്കണം. അതായത് നിങ്ങള്‍ നിക്ഷേപിച്ച ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപങ്ങള്‍, കൈയിലുള്ള പണം എന്നിവയെല്ലാം എഴുതി സൂക്ഷിക്കണം.

കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത ഉത്തരവാദിത്തങ്ങളുടെ വിവരങ്ങളും എഴുതി വെക്കുന്നതില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം പെന്‍ഷന്‍ തുക, വീടിന് വാടക നല്‍കുന്നുണ്ടെങ്കിലത് തുടങ്ങി വര്‍ഷത്തിലെ വരവ് ചെലവ് കണക്കുകള്‍ കൂടി നോക്കുക. ഇത്തരത്തിലുള്ള കണക്ക് കൂട്ടലുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക കണക്കുകള്‍ അറിയാനാകും.

നിങ്ങള്‍ നടത്തുന്ന കണക്ക് കൂട്ടലുകളില്‍ ചെലവ് വരുമാനത്തെക്കാള്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് സമാധാനപര ശിഷ്‌ടകാലം ജീവിതം ആസ്വദിക്കാനാകും.

സമ്പാദ്യം സേവിംഗ്‌സ്‌ സ്കീമിൽ ഉള്‍പ്പെടുത്തുന്നതിന് തിടുക്കം കൂട്ടരുത്: ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഏതെങ്കിലും സേവിംഗ് സ്കീമില്‍ ഉള്‍പ്പെടുത്താനായി തിടുക്കം കൂട്ടുന്നവരാണ് പലരും. ഇത് ഒരു നല്ല സമ്പ്രദായമല്ല. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അതില്‍ ഒന്നാമതായി നോക്കേണ്ടത് അടുത്ത 15 മുതല്‍ 20 വര്‍ഷം വരെയുള്ള നിങ്ങളുടെ ആവശ്യകതകള്‍ വിശകലനം ചെയ്യണം. അതിനനുസരിച്ച് ദീര്‍ഘകാല, ഇടത്തര, ഹ്രസ്വകാല നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യണം. ശേഷം സമ്പാദ്യത്തെ ഇക്വിറ്റിയിലോ മ്യൂചല്‍ ഫണ്ടുകളിലോ നടത്തുന്ന നിക്ഷേപങ്ങളിലോ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്.

ഇതില്‍ നിന്ന് നല്ല വരുമാനം തിരികെ ലഭിക്കും. കൈയിലുള്ള സമ്പാദ്യത്തിന്‍റെ 25 ശതമാനം ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്കായി മാറ്റി വെക്കുന്നതാണ് നല്ലത്. സമ്പാദ്യമെല്ലാം ഹ്രസ്വകാല സേവിംഗ് സ്കീമുകളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ നല്ലത് കൂടുതല്‍ വരുമാനം തിരികെ ലഭിക്കുന്ന ദീര്‍ഘകാല സേവിംഗ് സ്കീമുകളില്‍ നിക്ഷേപിക്കുന്നതാണ്.

ഇത്തരത്തിലുള്ള സുരക്ഷിതമായ സ്‌കീമുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഏഴ് മുതല്‍ എട്ട് ശതമാനം വരെയാകാം. അതേസമയം മാര്‍ക്കറ്റ് അധിഷ്ഠിതമായ സ്‌കീമുകളില്‍ ഇത് കുറഞ്ഞത് 10 ശതമാനം ലഭിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ ലഭിക്കുന്ന അധിക വരുമാനം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.

പണം ചെലവഴിക്കുന്നത് തികഞ്ഞ ആസൂത്രണത്തോടെ മാത്രം: സമകാലിക ലോകത്ത് പണപ്പെരുപ്പം കുതിച്ചുയരുകയാണ്. അതിനാല്‍ ജീവിതത്തിലെ പാഴ്‌ ചെലവുകള്‍ കണ്ടെത്തി അവ നിയന്ത്രണത്തിലാക്കുക. പാഴ്‌ ചെലവുകള്‍ നടത്തുന്നതിന് പ്രായവുമായി ബന്ധമില്ലെന്ന യാതാര്‍ഥ്യം തിരിച്ചറിയുക.

ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുക: മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇനി നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ അംഗങ്ങളാണെങ്കില്‍ അതിന്‍റെ പ്രീമിയം അടക്കുന്നത് തുടരുക. നിങ്ങള്‍ പുതിയൊരു ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ ഫാമിലി ഫ്ലോട്ടർ പോളിസി ഒഴിവാക്കുന്നതാണ് നല്ലത്.

ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ അംഗങ്ങളാണെങ്കില്‍ അത്തരക്കാര്‍ക്ക് ചികിത്സ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ വരെ പണമായി ലഭിക്കും.

also read: അപൂര്‍വ ശസ്ത്രക്രിയ വിജയം: യുവതിക്ക് കൃത്രിമ പ്രത്യുത്പാദന അവയവം പിടിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.