കേരളം

kerala

കെപിസിസി പലസ്‌തീൻ ഐക്യദാർഢ്യ റാലി ഇന്ന്: ശശി തരൂർ കോഴിക്കോട്ടെത്തും

By ETV Bharat Kerala Team

Published : Nov 23, 2023, 10:05 AM IST

Shashi Tharoor will participate in KPCC Palestine solidarity rally| കോഴിക്കോട് കടപ്പുറത്ത് ഇന്ന് നടക്കുന്ന കെപിസിസിയുടെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. ഹമാസ് വിരുദ്ധ പരാമർശം വിവാദമായതിന് ശേഷമാണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ തരൂർ പങ്കെടുക്കാനിരിക്കുന്നത്.
congress rally  KPCC Palestine solidarity rally at Kozhikode beach  Palestine solidarity rally  PCC Palestine solidarity rally  Shashi Tharoor  KPCC  KPCC Palestine solidarity rally at Calicut beach  Muslim League  പലസ്‌തീൻ ഐക്യദാർഢ്യ റാലി  കെപിസിസി പലസ്‌തീൻ ഐക്യദാർഢ്യ റാലി  പലസ്‌തീൻ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂർ  കെപിസിസി  മുസ്ലീം ലീഗ്  ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമർശം വിവാദം  കോൺഗ്രസ്  Congress  Shashi Tharoors controversy on anti Hamas remarks  Shashi Tharoors anti Hamas remarks controversy  ശശി തരൂർ
Shashi Tharoor will participate in KPCC Palestine solidarity rally at Kozhikode beach

കോഴിക്കോട്: കെപിസിസി കോഴിക്കോട് കടപ്പുറത്ത് ഇന്ന് (23.11.23) സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. റാലിയില്‍ നിന്ന് വിട്ടുനിൽക്കാൻ തരൂർ കാരണങ്ങൾ പറഞ്ഞിരുന്നെങ്കിലും വിട്ട് നിന്നാൽ അത് കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയേക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് മനംമാറ്റം. തരൂരിന്‍റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുൾപ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമർശം വിവാദമായതിന് ശേഷമാണ് കോൺഗ്രസ് കോഴിക്കോട് പലസ്‌തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുന്നത്. പ്രസ്‌താവനയിൽ തരൂർ വിശദീകരണം നൽകുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ.

ലീഗ് നേതാക്കൾക്കൊപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതി‍ർപ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യമുൾപ്പെടെ നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. വൈകീട്ട് നടക്കുന്ന റാലി കെ സി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യും. അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. പലസ്‌തീൻ നിലപാടിൽ നിരന്തര വിമർശനം നേരിട്ട കോൺഗ്രസിന് ഇത് രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാക്കും.

ലീഗ് പരിപാടിക്ക് പ്രസംഗിക്കുന്നതിനിടെ തരൂർ നടത്തിയ ഹമാസ് വിരുദ്ധ പരാമർശം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. അതേ സമയം ആര്യാടൻ ഷൗക്കത്തിന് പരിപാടിയിൽ കെപിസിസി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടാണ് നിർദേശം. പാർട്ടി മുന്നറിയിപ്പ് ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയ ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

സിപിഎമ്മിന്‍റെയും മുസ്ലീം ലീഗിന്‍റെയും പലസ്‌തീൻ ഐക്യദാർഢ്യ റാലികൾക്ക് ശേഷമാണ് കെപിസിസി കോഴിക്കോട് കടപ്പുറത്ത് റാലി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4.30 നാണ് റാലി ആരംഭിക്കുന്നത്. സിപിഎം റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കവെയാണ് കെപിസിസിയുടെ കോഴിക്കോട്ടെ പലസ്‌തീൻ ഐക്യദാർഢ്യ റാലി.

Also read: 'കേന്ദ്ര സർക്കാർ ഇസ്രയേലിനെ അനുകൂലിച്ചു, നമ്മൾ ലോകത്തിന് മുന്നിൽ തലകുനിച്ചു'; പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി

ABOUT THE AUTHOR

...view details