ETV Bharat / bharat

2010ന് ശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ സംഭവം; കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ മമത ബാനർജി - Mamata against Calcutta HC Order

author img

By ETV Bharat Kerala Team

Published : May 23, 2024, 8:55 AM IST

Updated : May 23, 2024, 9:08 AM IST

2010 ന് ശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മമത ബാനർജി. ഒബിസി സംവരണം തുടരുമെന്നും മേല്‍ കോടതികളെ സമീപിക്കുമെന്നും അവർ പറഞ്ഞു.

SCRAPPING OBC CERTIFICATES  CALCUTTA HIGH COURT ORDER  MAMATA BANERJEE  WEST BENGAL
Mamata Opposes Calcutta HC Order Scrapping OBC Certificates (Source : ETV BHARAT NETWORK)

നോർത്ത് 24 പർഗാനാസ് (പശ്ചിമ ബംഗാൾ) : 2010 ന് ശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒബിസി സംവരണം തുടരുമെന്നും ആവശ്യമെങ്കിൽ താൻ മേല്‍ കോടതികളെ സമീപിക്കുമെന്നും അവർ പറഞ്ഞു. ദുംദും ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള പാനിഹാട്ടിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മമത.

കോടതികളിൽ എല്ലാവരും മോശക്കാരല്ല, താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നു, പക്ഷേ ഈ ഉത്തരവ് താൻ അംഗീകരിക്കുന്നില്ല. ഒബിസി സംവരണം തുടരും. അവർക്ക് തന്നെ അറിയില്ലെന്നും അവരുടെ ഇഷ്‌ടങ്ങൾക്കനുസരിച്ച് വഴങ്ങുന്ന ആളല്ല താൻ എന്നും അവർ പറഞ്ഞു. ഒബിസി സംവരണം നിയമം അനുസരിച്ചാണ് നടപ്പാക്കിയതെന്നും നേരത്തെ തന്നെ ഇതിനെതിരെ ഹർജികൾ നൽകിയിരുന്നെങ്കിലും അപ്പീൽ നൽകിയവർ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"ഞങ്ങൾ നിയമപ്രകാരം സർവേകൾ നടത്തിയാണ് ഒബിസി സംവരണം നടപ്പിലാക്കിയത്. ഇതിനെ കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ സമർപ്പിച്ച സമിതിയുടെ ചെയർമാനായിരുന്നു ഉപേൻ ബിശ്വാസ്. അന്നും ഈ വിഷയത്തിൽ കോടതിയിൽ കേസുകൾ ഉണ്ടായിരുന്നുവെങ്കിലും അപ്പീലുകൾ ആ കേസുകളിൽ പരാജയപ്പെട്ടു," എന്നും മമത ബാനർജി സൂചിപ്പിച്ചു.

2010 ന് ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും കൽക്കട്ട ഹൈക്കോടതി ബുധനാഴ്‌ച (മെയ് 22) റദ്ദാക്കി. 1993 ലെ നിയമം അനുസരിച്ച് ഒബിസികളുടെ പുതിയ ലിസ്‌റ്റ് തയാറാക്കാൻ പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മിഷനോട് കോടതി നിർദേശിച്ചു. 2010 ന് മുമ്പ് ഒബിസി ലിസ്‌റ്റിലുള്ളവർ അതിൽ തുടരുമെന്നും കോടതി അറിയിച്ചു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഏകദേശം 5 ലക്ഷം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കാൻ ഒരുങ്ങുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഇതിനകം പോളിങ് പൂർത്തിയായി, ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 25, ജൂൺ 1 തീയതികളിൽ നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. ആറാം ഘട്ടത്തിൽ കാന്തി, തംലൂക്ക്, ഘട്ടൽ, ജാർഗ്രാം, മേദിനിപൂർ, പുരുലിയ, ബാങ്കുര, ബിഷ്‌ണുപൂർ എന്നിവടങ്ങളിൽ മെയ് 25 ന് വോട്ടെടുപ്പ് നടക്കും.

ALSO READ : 'ബിജെപി സ്‌ത്രീകളുടെ മാനം വെച്ച് കളിക്കരുത്'; സന്ദേശ്‌ഖാലിയിലെ സ്‌ത്രീകളുടെ ദുരവസ്ഥയിൽ ഹൃദയം നുറുങ്ങിയെന്ന് മമത ബാനർജി

Last Updated : May 23, 2024, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.