കേരളം

kerala

'പൊതുപണം പാഴാക്കുന്നു'; സുരക്ഷ വെട്ടിക്കുറച്ച് പഞ്ചാബ് മുഖ്യമന്ത്രി

By

Published : Sep 24, 2021, 12:29 PM IST

സുരക്ഷ പരിരക്ഷ വെട്ടിച്ചുരുക്കാനും 5-10 പൊലീസുകാരെ മാത്രം സുരക്ഷയ്ക്കായി നിലനിര്‍ത്താനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
Punjab CM  Charanjit Singh Channi  Captain Amarinder Singh's resignation  Security cover  ചന്നി സുരക്ഷ  ചന്നി സുരക്ഷ വാര്‍ത്ത  ചരണ്‍ജിത്ത് സിങ് ചന്നി  ചരണ്‍ജിത്ത് സിങ് ചന്നി വാര്‍ത്ത  പഞ്ചാബ് മുഖ്യമന്ത്രി വാര്‍ത്ത  പഞ്ചാബ് മുഖ്യമന്ത്രി സുരക്ഷ വാര്‍ത്ത  ചരണ്‍ജിത്ത് സിങ് ചന്നി സുരക്ഷ വാര്‍ത്ത  ചന്നി സുരക്ഷ വെട്ടിക്കുറച്ചു വാര്‍ത്ത
'പൊതുപണം പാഴാക്കുന്നു'; സുരക്ഷ പരിരക്ഷ വെട്ടിക്കുറച്ച് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: സുരക്ഷ പരിരക്ഷ വെട്ടികുറച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. ആവശ്യത്തിലധികമുള്ള സുരക്ഷ പൊതു പണം പാഴാക്കലാണെന്ന് പറഞ്ഞ ചന്നി തന്‍റെ സ്വന്തം സഹോദരങ്ങളില്‍ നിന്ന് സംരക്ഷണത്തിനായി തനിയ്ക്ക് ഒരു സൈന്യത്തിന്‍റേയും ആവശ്യമില്ലെന്ന് പറഞ്ഞു.

'ഞാന്‍ നിങ്ങളിലൊരാളാണ്. എന്‍റെ സ്വന്തം സഹോദരങ്ങളില്‍ നിന്ന് സംരക്ഷണത്തിന് എനിക്ക് ആയിരം സുരക്ഷ ഉദ്യോഗസ്ഥരുടെ ആവശ്യമില്ല,' ചന്നി പറഞ്ഞു. കപുര്‍തലയിലെ ഐകെ ഗുജ്‌റാള്‍ പഞ്ചാബ് ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് സുരക്ഷ പരിരക്ഷ വെട്ടിക്കുറയ്ക്കുകയാണെന്ന് ചന്നി പ്രഖ്യാപിച്ചത്.

ആര്‍ഭാട ജീവിതത്തിനോട് താല്‍പര്യമില്ലെന്നും സുരക്ഷ പരിരക്ഷ വെട്ടിച്ചുരുക്കാനും 5-10 പൊലീസുകാരെ മാത്രം സുരക്ഷയ്ക്കായി നിലനിര്‍ത്താനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചന്നി വ്യക്തമാക്കി.

Also read: ചരണ്‍ജിത്ത് സിങ് ചന്നി ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

ABOUT THE AUTHOR

...view details