ETV Bharat / bharat

പ്രധാനമന്ത്രിക്ക് വധ ഭീഷണി; എന്‍ഐഎ ഓഫിസിലേക്ക് ഫോണ്‍ കോള്‍ സന്ദേശം - Life threat PM Modi

author img

By ETV Bharat Kerala Team

Published : May 23, 2024, 10:55 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധ ഭീഷണി മുഴക്കി ചെന്നൈയിലെ പുരസവൽക്കത്തുള്ള എൻഐഎ ഓഫിസിലേക്ക് ഫോണ്‍ കോള്‍ സന്ദേശം.

LIFE THREAT PM MODI VIA PHONE CALL  NIA OFFICE CHENNAI THREAT CALL MODI  പ്രധാനമന്ത്രിക്ക് വധ ഭീഷണി  എന്‍ഐഎ ഓഫീസ് വധഭീഷണി മോദി
Narendra Modi (ETV Bharat)

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധ ഭീഷണി മുഴക്കി എന്‍ഐഎ ഓഫിസിലേക്ക് ഫോണ്‍ കോള്‍ സന്ദേശം. ചെന്നൈയിലെ പുരസവൽക്കത്തുള്ള എൻഐഎ ഓഫിസിലേക്കാണ് സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് എൻഐഎ ഓഫിസിന്‍റെ കൺട്രോൾ റൂമിലേക്ക് കോള്‍ എത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഹിന്ദി ഭാഷയിലായിരുന്നു സന്ദേശം. ദേശീയ ഇന്‍റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ വിവരം ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഭീഷണി ലഭിച്ച ഫോൺ നമ്പര്‍ കൈമാറുകയും ചെയ്‌തിട്ടുണ്ട്.

സംഭവത്തിൽ ചെന്നൈ സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഏത് മേഖലയിൽ നിന്നാണ് ഭീഷണി കോൾ വന്നത്, ഏത് സിം കാർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങളില്‍ സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തുകയാണ്.

Also Read : പണത്തിനുവേണ്ടി പാകിസ്ഥാന്‍ ഐഎസ്ഐയ്‌ക്ക് സുരക്ഷ വിവരങ്ങൾ കൈമാറി; പ്രതി പിടിയിൽ, അന്വേഷണം ഊർജിതം - INDIAN YOUTH INVOLVED IN ESPIONAGE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.