ETV Bharat / sports

സഞ്‌ജുവും പന്തും ടീമില്‍, ഗില്ലും രാഹുലും പുറത്ത്; ഇന്ത്യന്‍ ടീം തിരഞ്ഞെടുത്ത് വിന്‍ഡീസ് ഇതിഹാസം - Brian Lara Picks India squad

author img

By ETV Bharat Kerala Team

Published : Apr 29, 2024, 5:57 PM IST

Sanju Samson  ബ്രയാന്‍ ലാറ  സഞ്‌ജു സാംസണ്‍  Shivam Dube
Brian Lara Picks India squad for T20 World Cup 2024

ടി20 ലോകകപ്പിനായി 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ചില സര്‍പ്രൈസുമായാണ് ലാറ തന്‍റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്‌ജു സാംസണും റിഷഭ്‌ പന്തും ലാറയുടെ ടീമില്‍ ഇടം നേടി. കെഎല്‍ രാഹുലിന് ഇടം ലഭിച്ചില്ല.

കൂടാതെ ശുഭ്‌മാന്‍ ഗില്ലിനേയും ലാറ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി മായങ്ക് യാദവിനെയാണ് വിന്‍ഡീസ് മുന്‍ ബാറ്റര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഐപിഎല്ലില്‍ അരങ്ങേറ്റ സീസണ്‍ കളിക്കുന്ന മായങ്ക് മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരുടെ ചങ്കിടിപ്പേറ്റാന്‍ താരത്തിനായി. എന്നാല്‍ പരിക്കേറ്റ താരത്തിന് കളിക്കളത്തിലേക്ക് വീണ്ടും മടങ്ങിയെത്താനായിട്ടില്ല. രാജസ്ഥാന്‍ പേസര്‍ സന്ദീപ് ശര്‍മയുടേതാണ് ലാറയുടെ മറ്റൊരു ശ്രദ്ധേയമായ തിരഞ്ഞെടുപ്പ്.

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ്‌ പന്ത്, സഞ്‌ജു സാംസണ്‍ എന്നിവരാണ് ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്‌പിന്നര്‍മാര്‍. പേസ് യൂണിറ്റില്‍ ജസ്പ്രിത് ബുംറ, അര്‍ഷ്‌ദീപ് സിങ്‌, സന്ദീപ് ശര്‍മ, മായങ്ക് യാദവ് എന്നിവരെയാണ് ലാറ തിരഞ്ഞെടുത്തിരിക്കുന്നത്.

ബ്രയാൻ ലാറ തിരഞ്ഞെടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അർഷ്‌ദീപ് സിങ്‌, സന്ദീപ് ശർമ, ശിവം ദുബെ, ശിവം ദുബെ, മായങ്ക് യാദവ്.

ALSO READ: ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് : രോഹിത്തിനെ കുഴക്കുന്ന 4 കാര്യങ്ങള്‍ - T20 WC India Squad

അതേസമയം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഫസ്‌റ്റ് ചോയ്‌സ് വിക്കറ്റര്‍ കീപ്പറാവുമെന്നാണ് ഇന്ന് പുറത്ത് വന്ന റിപ്പോര്‍ട്ട്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അന്തിമ തീയതിയായ മെയ്‌ ഒന്നിന് ഇന്ത്യന്‍ ടീമും ബിസിസിഐ പുറത്തുവിടും. ന്യൂസിലന്‍ഡ് മാത്രമാണ് നിലവില്‍ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലാണ് കിവീസ് ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.