ETV Bharat / bharat

ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകി വാരാണസി കോടതി: 7 ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ നടത്താൻ നിർദേശം

author img

By ETV Bharat Kerala Team

Published : Jan 31, 2024, 5:41 PM IST

Gyanvapi mosque  Hindu worship at Gyanvapi mosque  ഗ്യാൻവാപി മസ്‌ജിദ്  വാരാണസി കോടതി
Varanasi court allows Hindus to offer worship inside sealed basement of Gyanvapi mosque

ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകി വാരാണസി ജില്ലാ കോടതി വിധി. 7 ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ നടത്താൻ കോടതി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

ലക്‌നൗ (ഉത്തർപ്രദേശ്): ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകി വാരാണസി ജില്ലാ കോടതി (Varanasi court allows Hindus to offer worship inside sealed basement of Gyanvapi mosque). ഗ്യാൻവാപി മസ്‌ജിദിന്‍റെ സീൽ ചെയ്‌ത നിലവറകളിൽ പൂജ നടത്താനാണ് ഇന്ന് അനുമതി നൽകിയത്. അടുത്ത 7 ദിവസത്തിനുള്ളിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താനായി കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഹിന്ദു ഭക്തർക്ക് ഗ്യാൻവാപി മസ്‌ജിദിനുള്ളിലെ സീൽ ചെയ്‌ത ഭാഗമായ 'വ്യാസ് കാ തെഹ്ഖാന'യിൽ ആരാധന നടത്താമെന്നാണ് കോടതി വിധിയിൽ പറയുന്നത്. മസ്‌ജിദിനുള്ളിൽ പൂജയ്‌ക്ക് അനുമതി നൽകണമെന്ന ഹിന്ദു വിഭാഗത്തിന്‍റെ ഹർജി പരിഗണിച്ചാണ് കോടതി വിധി (Varanasi district court order in Hindu worship at Gyanvapi mosque). ജില്ലാ കോടതി ജഡ്‌ജി എ കെ വിശ്വേഷ്‌ ആണ് അനുമതി നൽകിയത്.

"ഗ്യാൻവാപി മസ്‌ജിദിലെ (Gyanvapi mosque) സീൽ ചെയ്‌ത ഭാഗമായ 'വ്യാസ് കാ തെഹ്ഖാന'യിൽ ആരാധന നടത്താൻ കോടതി അനുമതി നൽകിയെന്നും ഇതിനായി വേണ്ട ക്രമീകരണങ്ങൾ നടത്താൻ ജില്ലാ ഭരണകൂടത്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും" ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ പറഞ്ഞു. കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു.

1993 ന് മസ്‌ജിദിന്‍റെ നിലവറ സീൽ ചെയ്യുന്നത് വരെ പുരോഹിതനായ സോമനാഥ് വ്യാസ് അവിടെ പൂജ നടത്തിയിരുന്നതായാണ് ഹർജിയിൽ പറയുന്നത്. പൂജയ്‌ക്കായി കാശി വിശ്വനാഥ ട്രസ്റ്റ് സൗകര്യമൊരുക്കുമെന്നും ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകനായ മദൻ മോഹൻ യാദവ് പറഞ്ഞു. സോമനാഥ് വ്യാസിന്‍റെ കുടുംബാംഗമായ ശൈലേന്ദ്ര കുമാർ പതകിന് മസ്‌ജിദിനുള്ളിൽ പൂജ നടത്താനായി അനുവാദം തേടിയിരുന്നു.

ഗ്യാന്‍വാപി മസ്‌ജിദ് നിലനില്‍ക്കുന്നയിടത്ത് നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് (Archaeological Survey of India report on Gyanvapi mosque case). പുറത്ത് വന്നിരുന്നു. ജില്ല കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഎസ്‌ഐ സര്‍വേ നടത്തിയത്. നിലവിലുള്ള മസ്‌ജിദ് നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് എഎസ്‌ഐ സര്‍വേയില്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.