'കോണ്‍ഗ്രസ് - ലീഗ് ബന്ധം ചരിത്രപരം, അഭേദ്യം' ; യുസിസിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നൽകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

By

Published : Jul 7, 2023, 8:38 PM IST

thumbnail

കോഴിക്കോട് : മുസ്ലിം ലീഗ് - കോൺഗ്രസ് ബന്ധം ചരിത്രപരവും അഭേദ്യവുമാണെന്നും ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ കഴിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ സ്വതന്ത്രമാക്കിയതും ജനങ്ങളുടെ ഇഷ്‌ടാനുസരണം രാജ്യം ഭരിക്കാൻ നേതൃത്വം നൽകിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസ സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടത് കോൺഗ്രസാണ്. രാജ്യ തലസ്ഥാനത്ത് അതിന് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ. അതിൽ സിപിഎമ്മും ഒപ്പമുണ്ടാകണം. പാർലമെന്‍റിന് അകത്തും പുറത്തും ഈ വിഷയത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിന്ന് പോരാടും. 

എന്നാൽ മതേതര ഐക്യത്തെ തകർക്കുന്ന തരത്തിലുള്ള ചർച്ചയാണ് കേരളത്തിൽ നടക്കുന്നത്. സെമിനാറിൽ ആര് പങ്കെടുക്കും എന്നതാണ് ഇവിടെ നടക്കുന്ന ചർച്ച. അല്ലാതെ ഏകീകൃത സിവിൽ കോഡിനെ കുറിച്ചല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അവര്‍ ആദ്യം ക്ഷണിക്കട്ടെയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.