ETV Bharat / state

നിയമസഭ കൈയാങ്കളി: വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി ഇന്ന്

author img

By

Published : Sep 9, 2021, 9:17 AM IST

നിയമസഭ കയ്യാങ്കളി  നിയമസഭ കയ്യാങ്കളി കേസ്  വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി ഇന്ന്  നിയമസഭാ കൈയ്യാങ്കളി കേസിൽ വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി ഇന്ന്  verdict today on interdict petition against the release petition in kerala assembly ruckus case  നിയമസഭ കയ്യാങ്കളി കേസിൽ വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി  വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി  നിയമസഭ കയ്യാങ്കളി കേസ് വിധി  നിയമസഭ കയ്യാങ്കളി വാർത്ത  നിയമസഭ കയ്യാങ്കളി കേസ് വാർത്ത  interdict petition against the release petition  interdict petition against the release petition in kerala assembly ruckus case  kerala assembly ruckus case  assembly ruckus case  verdict on interdict petition against the release petition in kerala assembly ruckus case  verdict  വിധി
നിയമസഭ കയ്യാങ്കളി വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി ഇന്ന്

നിയമസഭാ കൈയാങ്കളി കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ നൽകിയ ഹർജിക്കെതിരെ അഭിഭാഷക പരിഷത്തും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് (വ്യാഴാഴ്‌ച) വിധി പറയും.

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ നൽകിയ ഹർജിക്കെതിരെ അഭിഭാഷക പരിഷത്തും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് (വ്യാഴാഴ്‌ച) വിധി പറയും.

വി. ശിവൻകുട്ടിക്കൊപ്പം ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. അഭിഭാഷക പരിഷത്ത് ഇതിനെതിരെ തടസഹർജി നൽകിയിരുന്നു. തടസവാദം ഉന്നയിച്ച രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു.

ALSO READ: ടി പി വധം: പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറി; അന്നത്തെ പ്രതിഭാഗം, ഇന്ന് സർക്കാരിനൊപ്പം

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേര മറിച്ചിട്ടതടക്കമുള്ള നാശനഷ്‌ടങ്ങൾ വരുത്തിയിരുന്നു. ഈ സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.