ETV Bharat / state

ടിപി കേസ് പ്രതികള്‍ക്ക് പൊലീസ് സഹായമെന്ന് കെകെ രമ ; അന്വേഷിച്ചത് യുഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി

author img

By

Published : Oct 11, 2021, 12:33 PM IST

KK Rema  TP Chandrasekharan murder case  Assembly  മുഖ്യമന്ത്രി  പിണറായി വിജയൻ  ടിപി വധക്കേസ്  ടിപി ചന്ദ്രശേഖരൻ വധക്കേസ്  നിയമസഭ
ടിപി വധക്കേസ് നിയമസഭയിൽ ഉന്നയിച്ച് കെ.കെ രമ; അന്വേഷണം നടത്തിയത് യുഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി

ടിപി കേസ് അന്വേഷിച്ചത് ആരാണെന്നും എന്താണ് സംഭവിച്ചതെന്നും എല്ലാവർക്കുമറിയാമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ പരാമര്‍ശിച്ച് വടകര എംഎൽഎ കെ.കെ.രമ. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം സംബന്ധിച്ച് ചോദ്യം ഉന്നയിക്കുന്നതിനിടയിലാണ് രമ വിഷയം അവതരിപ്പിച്ചത്.

ടി.പി. കേസിലെ പ്രതികൾക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് കെകെ രമ നിയമസഭയിൽ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാൻ നടപടിയുണ്ടോ എന്നായിരുന്നു ചോദ്യം.

ടിപി കേസ് അന്വേഷിച്ചത് ആരാണെന്നും എന്താണ് സംഭവിച്ചതെന്നും എല്ലാവർക്കുമറിയാമെന്ന് പിണറായി വിജയൻ മറുപടി നൽകി. അന്വേഷണത്തിൽ വീഴ്‌ചയുണ്ടായോ എന്നതാണോ കെ.കെ രമ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു.

ടിപി വധക്കേസ് നിയമസഭയിൽ ഉന്നയിച്ച് കെ.കെ രമ; അന്വേഷണം നടത്തിയത് യുഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി

Also Read: ഫാഷൻ ഗോൾഡില്‍ നടന്നത് തട്ടിപ്പല്ലെന്ന് എന്‍ ഷംസുദ്ദീൻ ; ക്ഷോഭിച്ച് മുഖ്യമന്ത്രി

ടിപി ചന്ദ്രശേഖരൻ വധം ശരിയായ രീതിയിൽ അന്വേഷിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പ്രതികരിച്ചു.

എന്നാൽ തന്‍റെ മറുപടി എത്തേണ്ടിടത്ത് എത്തിയെന്നും അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന വ്യക്തിയുമായി ചേർന്ന് അന്വേഷണം എങ്ങനെ നടത്തിയെന്ന് പൊതുസമൂഹത്തിന് അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.