ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച് സർക്കാർ

author img

By

Published : Jul 2, 2021, 9:23 PM IST

kerala covid  kerala covid death  kerala covid news  kerala government  veena george  കേരള കൊവിഡ്  കേരള കൊവിഡ് വാർത്ത  കേരള കൊവിഡ് മരണം  വീണാ ജോർജ്
വീണ ജോർജ്

ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌ സൈറ്റിൽ ജൂലൈ മൂന്ന് മുതൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്‍റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയുമാണ് നിലവിൽ പ്രസിദ്ധീകരിക്കുന്നത്.

ഇനി മുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ജൂലൈ മൂന്ന് മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

കൊവിഡ് മരണങ്ങളുടെ സർക്കാർ പുറത്തുവിടുന്ന കണക്കുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് നിലവിലെ സർക്കാർ നീക്കം.

Also Read: KERALA COVID CASES: കേരളത്തിൽ 12,095 പേർക്ക് കൂടി കൊവിഡ്, 146 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.