ETV Bharat / state

കൊവിഡ് : കിടപ്പ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

author img

By

Published : Jun 1, 2021, 7:12 PM IST

covid vaccination plan  kerala covid vaccination plan  covid vaccine for bed ridden  കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍  കൊവിഡ് വാക്സിനേഷൻ മാർഗനിർദേശം  കേരള കൊവിഡ് വാക്സിൻ മാർഗനിർദേശം
കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശം

വീടുകളിലെത്തി വാക്‌സിനേഷൻ പൂർത്തിയാക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍റെ മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കിടപ്പ് രോഗികള്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് വീടുകളില്‍ പോയി വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

Also Read: ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിനെന്ന് ഐസിഎംആര്‍

ആരോഗ്യമന്ത്രി വ്യക്തമാക്കിയത്

45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്‍റെ മുന്‍ഗണന പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്. ഓരോ രോഗിയില്‍ നിന്നും വാക്‌സിനേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹപരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാം.

Also Read: സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം

വാക്സിനേഷന്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്

എഫ്എച്ച്സി, പിഎച്ച്സി ഉദ്യോഗസ്ഥര്‍ക്ക് സിഎച്ച്സി, താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാവുന്നതാണ്. സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ് യോഗ്യതയും രജിസ്ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്‌സിന്‍ നല്‍കാന്‍ പാടില്ല. എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കൊവിഡ് പ്രോട്ടോക്കോളും പിപിഇ സുരക്ഷ മാര്‍ഗങ്ങളും പാലിക്കണം. വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ-സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരേണ്ടതാണ്. ദിശയുടെ 1056, 104, 0471-2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.