ETV Bharat / state

'പഠിച്ച പാഠങ്ങൾ മറക്കരുത്, കരുതലോടെ കൊവിഡിനെ നേരിടണം': മുഖ്യമന്ത്രി പിണറായി വിജയൻ

author img

By

Published : Dec 21, 2022, 7:16 PM IST

covid precautions will be strengthened  covid precautions in kerala  cm pinarayi vijayan  cm pinarayi vijayan on covid  covid in kerala  covid in india  bf7  new covid varient  ബിഎഫ് 7  കൊവിഡ് വകഭേദം  covid in china  ചൈന കൊവിഡ്  ഇന്ത്യ കൊവിഡ്  കേരള കൊവിഡ്  കരുതലോടെ കൊവിഡിനെ നേരിടണം  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ  കൊവിഡ് കേസുകൾ  പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാനത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് കാലത്ത് പഠിച്ച പാഠങ്ങൾ മറക്കരുത്. പനി ചുമ പോലെയുള്ള രോഗലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ അടുത്ത് ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരുതലോടെ കൊവിഡിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും. ഇന്ന് തന്നെ ഇതിനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: വാക്‌സിനെടുത്തവര്‍ക്കും രക്ഷയില്ല; അതീവ അപകടകാരിയായ ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചു, മൂന്ന് കേസുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.