ETV Bharat / state

അയൽവാസികൾക്കുനേരെ സദാചാര ആക്രമണം: പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

author img

By ETV Bharat Kerala Team

Published : Nov 29, 2023, 10:47 PM IST

Moral Policing  Moral Policing at Thiruvananthapuram  സദാചാര ആക്രമണം  സദാചാര പൊലീസ്  സദാചാര പോലീസ് ആക്രമണം  തിരുവനന്തപുരം സദാചാര ആക്രമണം  10 Year Imprisonment And Fine For Moral Policing
10 Year Imprisonment And Fine For Moral Policing

Moral Policing : സദാചാര ആക്രമണങ്ങൾക്ക് പരമാവധി ശിക്ഷ നൽകേണ്ടതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതിക്ക് പത്ത് വർഷം കഠിന തടവും 70000 രൂപയും പിഴയും വിധിച്ചത്.

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് അയൽവാസികളെ ആക്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും 70000 രൂപയും പിഴയും (10 Year Imprisonment And Fine For Moral Policing). കടയ്ക്കാവൂർ വക്കം കായൽവാരം വീട്ടിൽ മഞ്ഞക്കിളി എന്നറിയപ്പെടുന്ന നിസാറിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. അയൽവാസിയുടെ വീട്ടിൽ കയറി ആക്രമിച്ചതിനാണ് കേസ്.

വക്കം കായൽവാരം കുഴിവിള വീട്ടിൽ നിസാമിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ നിസാമിന് സാരമായി പരിക്കേറ്റിരുന്നു. 2018 ജനുവരി അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

നിസാം തന്‍റെ സഹോദരന്‍റെ വീട്ടിൽ എത്തിയപ്പോൾ അയൽവാസിയായ നിസാര്‍ വീട്ടിനകത്ത് അതിക്രമിച്ച് കയറി ഇരുമ്പ് കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. നിസാമിനും, സഹോദരനും, സഹോദന്‍റെ ഭാര്യയ്ക്കും, ഭാര്യയുടെ സഹോദരിയ്ക്കും, ഇവരുടെ പിതാവിനും ആക്രമണത്തിൽ പരിക്കേറ്റു. നിസാം വീട്ടിലെത്തിയത് മറ്റെന്തോ കാര്യത്തിനെന്ന് തെറ്റിദ്ധരിച്ചാണ് നാസർ സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണം നടത്തിയത്.

Also Read: സദാചാര പൊലീസിങ് : യുവതിയെയും മധ്യവയസ്‌കനെയും നഗ്‌നരാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു

ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകേണ്ടതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കടയക്കാവൂർ പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, അഭിഭാഷകരായ ബിന്ദു വി സി എന്നിവർ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.