ETV Bharat / state

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

author img

By

Published : Sep 19, 2022, 7:45 AM IST

മെയ്‌ 20 മുതല്‍ സെപ്‌റ്റംബര്‍ 15 വരെ പലതവണകളായാണ് ദില്‍ജിത്ത് ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്താനെത്തിയത്.

pta fraud  മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി  Gold fraud case in Pathanamthitta  Gold rolled fraud case in Pathanamthitta  Pathanamthitta  Pathanamthitta news  latest news in Pathanamthitta  news updates in Pathanamthitta  മുക്കുപണ്ടം  മുക്കുപണ്ടം പണയപ്പംടുത്തി പണം തട്ടി  മുക്കുപണ്ടം കേസ്  മുക്കുപണ്ടം കേസ് പത്തനംതിട്ട  പത്തനംതിട്ട  പത്തനംതിട്ട വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  തട്ടിപ്പ് കേസ്  ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
കേസില്‍ അറസ്റ്റിലായ ദില്‍ജിത്ത്(26)

പത്തനംതിട്ട: മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ദിൽജിത്താണ് (26) പിടിയിലായത്. ഞായറാഴ്‌ചയാണ്(സെപ്‌റ്റംബര്‍ 18) മാന്താനത്ത് നിന്ന് ഇയാളെ കീഴ്‌വായ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മാന്താനം സ്വദേശി രാമചന്ദ്ര പിള്ളയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ പലതവണയായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയായിരുന്നു. മെയ്‌ 20 മുതല്‍ സെപ്‌റ്റംബര്‍ 15 വരെ പലതവണകളായാണ് പണം തട്ടിയത്. സംഭവത്തില്‍ സംശയം തോന്നിയ രാമചന്ദ്ര പിള്ള അംഗീകൃത അപ്രൈസറെക്കൊണ്ട് ആഭരണങ്ങൾ പരിശോധിപ്പിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉറപ്പാക്കിയത്.

തുടര്‍ന്ന് കീഴ്‌വായ്‌പ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മാന്താനത്ത് നിന്ന് അറസ്റ്റിലായി. പൊലീസ് ചോദ്യം ചെയ്‌ത പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

നിലവില്‍ കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം, ചങ്ങാനാശ്ശേരി, നെടുമുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വിശ്വാസവഞ്ചന, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

also read:കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് സംഘം സജീവം; ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.