തീയതി: 25-05-2024 ശനി
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: ഇടവം
തിഥി: കൃഷ്ണ ദ്വിതീയ
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 06:01 AM മുതല്‍ 07:36 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 07:37 മുതല്‍ 8:25 വരെ
രാഹുകാലം: 09:11 AM മുതല്‍ 10:46 AM വരെ
സൂര്യോദയം: 06:01 AM
സൂര്യാസ്തമയം: 06:41 PM
ചിങ്ങം: നക്ഷത്രങ്ങളിന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. അതൊരിക്കലും ഒരു പിക്കാസോയോ അല്ലെങ്കിൽ റെംബ്രാൻഡോ ഒന്നുമായിരിക്കില്ലെങ്കിലും, നിങ്ങളുടെ സൃഷ്ടി വളരെ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ നിങ്ങളിന്ന് ഉപയോഗപ്പെടുത്തും. ജോലിയിലാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ ഉത്സാഹവും ഊർജ്ജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക.
കന്നി: ഒരു സാവധാനത്തിലുള്ള, തളർച്ചയുള്ള പ്രഭാതത്തിൽ നിന്നും ക്രമേണ മാറി ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് ഒരു തടസം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.
തുലാം: അപ്രധാനമായ പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അവിടം മുതൽ അത് ഒരു പ്രശ്നമല്ലാതാകും. ബിസിനസുപരമായി ആണെങ്കിൽ, നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ളത്. ദിവസത്തിന്റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി പടവെട്ടി കടന്നുപോകും. എന്നാൽ ദിവസത്തിന്റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങൾ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു സോഷ്യൽ പാർട്ടിയിൽ കേന്ദ്രബിന്ദുവായി നിങ്ങൾ മാറിയേക്കാം.
ധനു: ജോലിസ്ഥലത്ത്, നിങ്ങളുടെ കഴിവും അഭിരുചിയും കാരണം നിങ്ങളുടെ സഹപ്രവർത്തകർ ലാഭം കൊയ്യും. ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമാകും എന്ന് പറയാനാകില്ല. ജോലി സ്ഥലത്തെ മാനസിക സമ്മർദം ഇന്ന് നിങ്ങളെ ബാധിച്ചേക്കാം.
മകരം: ജോലിസ്ഥലത്ത് മനം മയക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം ഇന്ന് നഷ്ടപ്പെട്ടേക്കാം. കൂടാതെ ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴുള്ള ബിസിനസാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് പോകും.
കുംഭം: ഇന്ന് നിങ്ങളുടെ ശ്രദ്ധ മുഴുവനും ജോലിയിലായിരിക്കും. എന്നാൽ അതിന് തക്കതായ ഫലം ലഭിക്കില്ല. നിങ്ങളുടെ കുട്ടികൾ വിഷമിക്കുകയും നിങ്ങളുടെ പങ്കാളി നിങ്ങളോട് ബഹളം വയ്ക്കുകയും ചെയ്തേക്കാം.
മീനം: ഇന്ന് ഒരു പ്രയോജനപ്രദമായ, ഉൽപാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോകുകയോ, അല്ലെങ്കിൽ ഞെട്ടിപ്പിച്ചുകൊണ്ട് നിങ്ങളുടെ പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ കാണുകയോ ചെയ്യും. ഇന്നത്തെ ദിവസം നിങ്ങൾക്ക് ആഘോഷത്തിന്റേതാണ്.
മേടം: നിങ്ങളിന്ന് തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. അതിനാൽ നിങ്ങൾ നിങ്ങളുടെ അയൽക്കാരുമായുള്ള ബന്ധമുൾപ്പെടെ നിങ്ങളുടെ കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.
ഇടവം: ഒരു സാധാരണ ദിവസം ഒരു അസാധാരണ വൈകുന്നേരമായി മാറാനുള്ള സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മർദവും നിറഞ്ഞതായിരിക്കും. എന്നാൽ വൈകുന്നേരം എന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹത്താലും, കരുതലാലും തികച്ചും വ്യത്യസ്തമായിരിക്കും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. നിങ്ങൾ ദിവസത്തിന്റെ അവസാനം ഒരു അഭിമുഖത്തിന് പോകുകയോ അല്ലെങ്കിൽ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക കാരണം നിങ്ങളുടെ ഗ്രഹനില വച്ച് നോക്കുമ്പോൾ വൈകാരിക സന്ദർഭങ്ങളിൽ നിങ്ങൾ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
കര്‍ക്കടകം: ദിവസത്തിന്റെ ആദ്യഭാഗത്തിൽ നിങ്ങളുടെ പ്രകൃതം വെള്ളത്തില്‍ ഉപ്പ് ലയിച്ചു ചേരുന്നതുപോലെയായിരിക്കും. ഓഫിസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. അത് ഒരു ഡൈനാമിറ്റ് പോലെ നാശകാരകവുമായിരിക്കും. നിങ്ങളുടെ രക്തസമ്മർദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക. ജോലിയിൽ അസ്വസ്ഥത കാണിക്കാൻ പാടില്ല അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ ഇന്ന് പരീക്ഷിച്ചേക്കാം.