ETV Bharat / state

കോഴിക്കോട് കടപ്പുറത്ത് ചെമ്പതാക ഉയർന്നു; സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കം

author img

By

Published : Dec 17, 2022, 2:28 PM IST

citu state conference start today  citu state conference  citu state conference inauguration  citu state conference kozhikode  സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനം  citu  സിഐടിയു  സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനം  സിഐടിയു സംസ്ഥാന സമ്മേളനം  സിഐടിയു സംസ്ഥാന സമ്മേളനം എത്ര ദിവസം  സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ  സിഐടിയു ജനറൽ സെക്രട്ടറി ആര്  സിഐടിയു സംസ്ഥാന സമ്മേളനം നടക്കുന്നത് എവിടെ  കേന്ദ്രസർക്കാരിനെതിരെ തപൻ സെൻ  സമാപന സമ്മേളനം സിഐടിയു
കോഴിക്കോട് കടപ്പുറത്ത് ചെമ്പതാക ഉയർന്നു

സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. 604 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കും. സമാപന ദിവസമായ തിങ്കളാഴ്‌ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു

കോഴിക്കോട്: സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം. മൂന്ന് നാൾ നീളുന്ന സമ്മേളനം രാവിലെ 10ന് ടാഗോര്‍ സെന്‍റിനറി ഹാളില്‍ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്‌തു. ഇന്നലെ വൈകിട്ട് പതാക-കൊടിമര ജാഥകൾ സംഗമിച്ച ശേഷം സ്വാഗത സംഘം ചെയർമാൻ ടിപി രാമകൃഷ്‌ണൻ എംഎൽഎ പതാക ഉയർത്തി.

സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്‌ത 1,018 യൂണിയനുകളില്‍ നിന്നായി 604 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം എംപി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി പി നന്ദകുമാര്‍ വരവു ചെലവ് കണക്കും അവതരിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്‍റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്‍റ് എ കെ പത്മനാഭൻ, സെക്രട്ടറി ആർ കരുമലയൻ തുടങ്ങിയവരും പങ്കെടുക്കും.

18ന് പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടരും. 19ന് പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടർന്ന്, രണ്ട് ലക്ഷം പേർ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം സമാപിക്കുക. 19-ന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്രസർക്കാരിനെതിരെ തപൻ സെൻ: കേരളത്തിലെ സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും ആക്രമണം നേരിടുകയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. സമ്പത്തിക നയം, ക്ഷേമ പ്രവർത്തനം എന്നിവയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനത്തിനുള്ള ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇത് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.