ETV Bharat / state

'ഡിജിറ്റൽ ഇന്ത്യ ഗോൾഡ്' ദേശീയ പുരസ്‌കാരം കോട്ടയം ജില്ല ഭരണകൂടത്തിന്‍റെ വെബ് സൈറ്റിന്

author img

By

Published : Dec 20, 2022, 9:01 AM IST

Updated : Dec 20, 2022, 11:30 AM IST

top news  top news today  latest news  breaking news  national news  international news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാര്‍ത്ത
'ഡിജിറ്റൽ ഇന്ത്യ ഗോൾഡ്'

ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണ് ഡിജിറ്റൽ ഇന്ത്യ 'ഗോൾഡ്' പുരസ്‌കാരം

'ഡിജിറ്റൽ ഇന്ത്യ ഗോൾഡ്' ദേശീയ പുരസ്‌കാരം

കോട്ടയം: കേന്ദ്ര സർക്കാരിന്‍റെ ഈ വർഷത്തെ 'ഡിജിറ്റൽ ഇന്ത്യ' ദേശീയ പുരസ്‌കാരം ജില്ല ഭരണകൂടത്തിന്‍റെ വെബ് സൈറ്റിന്. ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണ് ഡിജിറ്റൽ ഇന്ത്യ 'ഗോൾഡ്' പുരസ്‌കാരം. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്‌സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന പുരസ്‌കാരത്തിന് ജില്ലയുടെ വെബ് സൈറ്റ് അർഹമായത്.

ജനുവരി ആദ്യവാരം ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്‌കാരം സമ്മാനിക്കും. ജില്ലയിലെ പദ്ധതികളെക്കുറിച്ചും സർക്കാർ സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ് സൈറ്റ് ജനങ്ങൾക്കും ജില്ല ഭരണകൂടത്തിനും ഇടയിലെ പാലംപോലെ പ്രവർത്തിക്കുന്നതായി ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. ജനങ്ങൾക്ക് പരാതി നൽകുന്നതിനും പരിഹരിക്കുന്നതിനും വെബ് സൈറ്റിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളാണ് പുരസ്‌കാരത്തിന് ജൂറി പരിഗണിച്ച പ്രധാനഘടകങ്ങളിലൊന്നെന്ന് ജില്ല കലക്‌ടർ വ്യക്തമാക്കി.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍ററാണ് വെബ്സൈറ്റ് പരിപാലിക്കുന്നത്. ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപാറയ്ക്കാണ് മേൽനോട്ട ചുമതല. പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനേത്തുടർന്ന് ഡിസംബർ എട്ടിന് ന്യൂഡൽഹിയിലെ ഇലക്‌ട്രോണിക്‌സ് നികേതനിൽ ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീയും ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറയും ജൂറിക്ക് മുന്നിൽ വെബ് സൈറ്റിന്‍റെ സവിശേഷതകളെക്കുറിച്ച് അവതരണം നടത്തിയിരുന്നു. സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഭിന്നശേഷി സൗഹൃദവുമായാണ് വെബ്‌സൈറ്റിന്റെ രൂപകൽപന.

കാഴ്‌ചപരിമിതിയുള്ളവർക്കായി വലിയ അക്ഷരത്തിൽ കാണുന്നതിനും വെബ്‌സൈറ്റിലെ വിവരങ്ങൾ കേൾക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. മൊബൈൽ, ടാബ് ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ് സൈറ്റ് ലഭിക്കും. ഇരുഭാഷകളിലും 153 പേജുകൾ വച്ച് 306 പേജുകളാണ് വെബ് സൈറ്റിനുള്ളത്. പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടയ്ക്കുന്നതിനുള്ള ലിങ്കുകൾ, വോട്ടർ രജിസ്‌ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്‌ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടയ്ക്കൽ തുടങ്ങി നാൽപതോളം ഓൺലൈൻ സേവനങ്ങളും വെബ്‌സൈറ്റിലുണ്ട്.

നൂറിലേറെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വെബ് സൈറ്റിലുണ്ട്. ജില്ലയിലെ ടൂറിസത്തെ സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 'കോട്ടയം ടൂറിസം', 'എന്‍റെ ജില്ല' ആപ്പുകൾ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രം, ഭൂമിശാസ്‌ത്രം, ജനസംഖ്യാശാസ്‌ത്രം, കാലാവസ്ഥ എന്നിവയും വിശദമായി പ്രതിപാദിപ്പിക്കുന്നുണ്ട്. സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വീഡിയോ ഫോട്ടോ ഗാലറി എന്നിവയും വെബ്‌സൈറ്റിലുണ്ട്.

Last Updated :Dec 20, 2022, 11:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.