ETV Bharat / state

വെള്ളപൊക്ക ഭീഷണിയിൽ അഷ്ടമുടി കായലിലെ തുരുത്ത്‌ നിവാസികൾ

author img

By

Published : Jan 7, 2021, 5:13 PM IST

Updated : Jan 7, 2021, 9:10 PM IST

threatened by floods  floods  വെള്ളപൊക്ക ഭീഷണി  തുരുത്ത്‌ നിവാസികൾ  Ashtamudi Lake
വെള്ളപൊക്ക ഭീഷണിയിൽ അഷ്ഠമുടി കായലിലെ തുരുത്ത്‌ നിവാസികൾ

കാലാവസ്ഥ വ്യതിയാനം മൂലമാകാം വേലിയേറ്റം രൂക്ഷമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നത്‌. തുരുത്തുകള്‍ വെള്ളത്തിനടിയിലാകുന്നതിനെ കുറിച്ച് പ്രത്യേക പഠനം ആവശ്യമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

കൊല്ലം: കൊല്ലം അഷ്ടമുടി കായലിലെ തുരുത്തിലും, തീരത്തും മൺട്രോതുരുത്തിന് സമാനമായ വെള്ളപൊക്ക ഭീഷണി. 170 ഓളം വീടുകളിൽ വെള്ളം കയറി ജീവിതം ദുരിത പൂർണമായി മാറി. കാലാവസ്ഥ വ്യതിയാനമായിരിക്കാം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈട്രോഗ്രാഫിക്ക് വിദഗ്ദ്ധർ പറയുന്നു.തുരുത്തുകള്‍ വെള്ളത്തിനടിയിലാകുന്നതിനെ കുറിച്ച് പ്രത്യേക പഠനം ആവശ്യമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം

വെള്ളപൊക്ക ഭീഷണിയിൽ അഷ്ടമുടി കായലിലെ തുരുത്ത്‌ നിവാസികൾ

കൊല്ലം കോർപറേഷനിലെ വടക്കുംഭാഗം, ശക്തികുളങ്ങര, സാമ്പ്രാണിക്കൊടി ,കാവനാട് എന്നിവിടങ്ങളിലെ തീരത്തും, തുരുത്തിലുമാണ് വേലിയേറ്റം മൂലം ദുരിതമേറെ. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രതിഭാസമെന്ന് തുരുത്തുകാർ പറയുന്നു. നിരവധി വീടുകൾ ഉള്ള അഷ്ടമുടി കായലിലെ പ്രധാന തുരുത്തുകളാണ്‌ സെന്‍റ്‌ ജോർജ്, സെന്‍റ്‌ തോമസ്, സെന്‍റ്‌ ജോസഫ് തുരുത്തുകൾ. ഈ മൂന്ന് തുരുത്തിലെ വീടുകളിലും വെള്ളം കയറി.

പുലർച്ചെ മൂന്നുമണിയോടെ വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറും. അടുക്കളയിലും കിടപ്പുമുറികളിലുമെല്ലാം മലിന ജലം ഒഴുകിയെത്തും. കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ള മലിനജലം ജനജീവിതം ദുസഹമാക്കുകയാണ്‌. വെള്ളം കയറിയത് മൂലം വീട്ടുപകരണങ്ങൾ നശിച്ചു. ഒരു മാസമായി തുടരുന്ന ഈ പ്രതിഭാസം തുരുത്ത് നിവാസികളെ പട്ടിണിയിലേക്കും പകർച്ച വ്യാധികള്‍ക്കും തള്ളിവിട്ടിരിക്കുകയാണ്.

മത്സ്യ ബന്ധനമാണ് തുരുത്ത് നിവാസികളുടെ ജീവിതോപാധി. വേലിയേറ്റം കടുത്തതോടെ ഇവർക്ക് തൊഴിലിന് പോലും പോകാൻ കഴിയാത്തവസ്ഥയാണ്‌. കുട്ടികൾക്ക് സ്ക്കൂളിൽ പോകാനും കഴിയുന്നില്ല. വെള്ളപൊക്ക ഭീഷണി നേരിടാതെ ജീവിക്കാൻ ഒരു ഉപാധി സർക്കാർ കണ്ടെത്തണമെന്നാണ് തുരുത്ത് നിവാസികളുടെ ആവശ്യം.

Last Updated :Jan 7, 2021, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.