ETV Bharat / state

കാവിവത്കരണത്തിനും വര്‍ഗീയതയ്ക്കും എതിരെ ലീഗ് ഉറച്ചു നിന്നു: എം വി ഗോവിന്ദൻ

author img

By

Published : Dec 12, 2022, 4:27 PM IST

എം വി ഗോവിന്ദൻ  CPM State Secretary  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഗവർണറുടെ നിലപാടിന് എതിരായി ലീഗ് ഉറച്ചു നിന്നു  ലീഗിലെ പ്രശ്‌നങ്ങൾ അവരുടെ മാത്രം  മുസ്ലീം ലീഗ്  സി പി എം  kerala news  malayalam news  kannur news  mv govindan about Muslim league  Muslim league kerala  cpm  League stood firm against the Governors position  സി പി എം സംസ്ഥാന സെക്രട്ടറി
ലീഗിലെ പ്രശ്‌നങ്ങൾ അവരുടെ മാത്രം

മത നിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്ന നിലപാട് സ്വീകരിക്കുന്ന എല്ലാത്തിനെയും സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ മാധ്യമങ്ങളോട്

കണ്ണൂർ: വർഗീയതക്കെതിരായി മത നിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്ന നിലപാട് സ്വീകരിക്കുന്ന എല്ലാത്തിനെയും പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലീഗിനോട് സ്വീകരിച്ചതും ആ നിലപാടാണ്. മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് മറുപടി പറയാനില്ല.

ലീഗിലെ പ്രശ്‌നങ്ങൾ അവരുടെ മാത്രം പ്രശ്‌നമാണ്. അത് രാഷ്ട്രീയമായി മുതലെടുക്കാൻ ഉദ്ദേശിക്കുന്നില്ല. കാവി വത്‌കരിക്കരിക്കുന്ന ഗവർണറുടെ നിലപാടിന് എതിരായി ലീഗ് ഉറച്ചു നിന്നു. വിഴിഞ്ഞത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് അതി ശക്തമായ വർഗീയ പ്രചരണം ഉണ്ടായപ്പോൾ അതിനെതിരായും ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. അതിനെയും അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.