ETV Bharat / state

കണ്ണൂരില്‍ ദുർഗോത്സവം; പൂജയും വാദ്യമേളവുമായി ബംഗാളികൾ

author img

By

Published : Oct 9, 2019, 12:14 PM IST

Updated : Oct 9, 2019, 3:23 PM IST

ബംഗാളികളുടെ വിജയദശമി ആഘോഷം

കണ്ണൂർ, കാസർഗോഡ് , വയനാട് ജില്ലകളിലെ ബംഗാളികളാണ് ചടങ്ങ് നടത്തിയത്

കണ്ണൂര്‍: വിജയദശമി നാളിൽ കണ്ണൂരിൽ ബംഗാളികളുടെ ദുർഗാപൂജയും ഘോഷയാത്രയും. കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിലായിരുന്നു ആഘോഷം. ചടങ്ങിന്‍റെ ഭാഗമായി ആരാധന മൂർത്തികളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്യുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ബംഗാളിൽ നിന്നും കേരളത്തിൽ എത്തി സ്ഥിര താമസമാക്കിയവരാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീ ശ്രീ ഷാരോദിയ ദുർഗ്ഗോത്സവം എന്ന പേരിലാണ് കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ബംഗാളികൾ പയ്യാമ്പലത്ത് പൂജ നടത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി വിളക്ക്പൂജ, അഷ്ടമിപൂജ എന്നിവ നടന്നു. ഇതിന് പുറമേ ദുർഗ്ഗാദേവി, ഗണപതി, ലക്ഷ്മി, സരസ്വതി ദേവതകളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്യുകയും ചെയ്തു. ബംഗാളിൽ നിന്ന് എത്തിയ ദബൂരിദാസാണ് ഡാക്കി എന്ന വാദ്യോപകരണം മുഴക്കിയത്. പ്രദീപ് ചാറ്റർജി ആയിരുന്നു മുഖ്യ പുരോഹിതൻ. ആഘോഷത്തിന്‍റെ ഒടുവിൽ ചായം വാരിപൂശി ആലിംഗനം ചെയ്‌താണ് സംഘം മടങ്ങിയത്.

കണ്ണൂരില്‍ ബംഗാളികളുടെ ദുർഗോത്സവം
Intro:വിജയദശമി നാളിൽ കണ്ണൂരിൽ ബംഗാളികളുടെ ദുർഗാപൂജയും ഘോഷയാത്രയും. കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിലായിരുന്നു ആഘോഷം. ആരാധന മൂർത്തികളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്തു.

V/O

വർഷങ്ങൾക്ക് മുമ്പ് ബംഗാളിൽ നിന്നും എത്തി കേരളത്തിൽ താമസിക്കുന്നവർ കണ്ണൂരിൽ ഒത്ത് ചേർന്ന് വിജയദശമി ആഘോഷിച്ചു. ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിലെ പൂജകൾക്കു ശേഷമായിരുന്നു ആഘോഷം. ശ്രീ ശ്രീ ഷാരോദിയ ദുർഗ്ഗോൽത്സവം എന്ന പേരിലാണ് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിലെ ബംഗാളികൾ എത്തി പൂജകൾ നടത്തിയത്. വ്യാഴാഴ്ചയാണ് ഉൽസവം തുടങ്ങിയത്. ദിവസവും വ്യത്യസ്ത പൂജകയിരുന്നു. വിളക്ക്പൂജ, അക്ഷ്ടമിപൂജ തുടങ്ങിയവ. ഒടുന്നിൽ ദുർഗ്ഗാദേവി, ഗണപതി, ലക്ഷി ,സരസ്വതി, കാർത്തി ആരാധന മൂർത്തികളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്തു. ബംഗാളിൽ നിന്ന് എത്തിയ ദബൂരിദാസ് ഡാക്കി മുഴക്കി. പ്രദീപ് ചാറ്റർജി ആയിരുന്നു മുഖ്യ പുരോഹിതൻ. ആഘോഷത്തിന്റെ ഒടുവിൽ ചായം വാരിപൂശി ആലിംഗന ചെയ്ത് അവർ പിരിഞ്ഞു.

Body:വിജയദശമി നാളിൽ കണ്ണൂരിൽ ബംഗാളികളുടെ ദുർഗാപൂജയും ഘോഷയാത്രയും. കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിലായിരുന്നു ആഘോഷം. ആരാധന മൂർത്തികളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്തു.

V/O

വർഷങ്ങൾക്ക് മുമ്പ് ബംഗാളിൽ നിന്നും എത്തി കേരളത്തിൽ താമസിക്കുന്നവർ കണ്ണൂരിൽ ഒത്ത് ചേർന്ന് വിജയദശമി ആഘോഷിച്ചു. ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിലെ പൂജകൾക്കു ശേഷമായിരുന്നു ആഘോഷം. ശ്രീ ശ്രീ ഷാരോദിയ ദുർഗ്ഗോൽത്സവം എന്ന പേരിലാണ് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിലെ ബംഗാളികൾ എത്തി പൂജകൾ നടത്തിയത്. വ്യാഴാഴ്ചയാണ് ഉൽസവം തുടങ്ങിയത്. ദിവസവും വ്യത്യസ്ത പൂജകയിരുന്നു. വിളക്ക്പൂജ, അക്ഷ്ടമിപൂജ തുടങ്ങിയവ. ഒടുന്നിൽ ദുർഗ്ഗാദേവി, ഗണപതി, ലക്ഷി ,സരസ്വതി, കാർത്തി ആരാധന മൂർത്തികളുടെ വലിയ വിഗ്രഹങ്ങൾ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്തു. ബംഗാളിൽ നിന്ന് എത്തിയ ദബൂരിദാസ് ഡാക്കി മുഴക്കി. പ്രദീപ് ചാറ്റർജി ആയിരുന്നു മുഖ്യ പുരോഹിതൻ. ആഘോഷത്തിന്റെ ഒടുവിൽ ചായം വാരിപൂശി ആലിംഗന ചെയ്ത് അവർ പിരിഞ്ഞു.

Conclusion:ഇല്ല
Last Updated :Oct 9, 2019, 3:23 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.