ETV Bharat / state

Cocon Cyber Conference : അറിവനുഭവമായി 'കൊക്കൂണ്‍' സൈബര്‍ സുരക്ഷ സമ്മേളനം ; അവബോധം ശക്തിപ്പെടുത്തല്‍ ലക്ഷ്യം

author img

By ETV Bharat Kerala Team

Published : Oct 7, 2023, 3:56 PM IST

Kochi Cyber Conference: സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണിന്‍റെ 16ാം പതിപ്പ് ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തു.

Cocon Cyber Conference  കൊക്കൂണ്‍  സൈബര്‍ സുരക്ഷ സമ്മേളനത്തിന് ഇന്ന് സമാപനം  Cocon Cyber Conference Ends Today In Kochi  Kochi  news Today In Kochi  സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണ്‍  ഐടി പ്രൊഫഷണലുകൾ
Cocon Cyber Conference Ends Today In Kochi

മനോജ് എബ്രഹാം ഐപിഎസ്‌ മാധ്യമങ്ങളോട്

എറണാകുളം : രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ 'കൊക്കൂൺ' ഇന്ന് (ഒക്‌ടോബര്‍ 7) സമാപിക്കും. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ കോണ്‍ഫറന്‍സില്‍ സൈബർ സുരക്ഷ രംഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ, വിദ്യാർഥികൾ ഉൾപ്പടെ അയ്യായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത് (Cocon Cyber Conference).

കേരള പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (Information Security Research Associates (ISRA), ദി സൊസൈറ്റി ഫോർ ദി പൊലീസിങ് ഓഫ് സൈബർ സ്പേസ്‌ (Society for the Policing of Cyberspace (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ സമ്മേളനം നടക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വളരെയധികം വേ​ഗത്തിൽ വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അതിന്‍റെ ഉപയോഗവും ദുരുപയോഗവും അനുദിനം വർധിച്ച് കൊണ്ടിരിക്കുകയുമാണ്. ഇത്തരം കാര്യങ്ങളിൽ രാജ്യാന്തര തലത്തിൽ തന്നെ സഹകരണം അത്യാവശ്യമാണെന്ന് പരിപാടിയിൽ സംസാരിച്ച കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രായമായവർ അത്ഭുതത്തോടെ കാണുമ്പോൾ , ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക്, അവ കളിപ്പാട്ടങ്ങൾ പോലെയാണ്, 3 വയസിന് താഴെയുള്ള കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുമ്പ് തന്നെ അവരുടെ മാതാപിതാക്കൾ ഗാഡ്‌ജെറ്റ് ശീലമാക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങൾ വിനോദത്തിന്‍റെയും കളിയുടെയും വിദ്യാഭ്യാസത്തിന്‍റെയും നിർവചനം മാറ്റി എഴുതിയതായും ​ഗവർണർ പറഞ്ഞു.

കുട്ടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാൽ, സൈബർഹാക്കിങ്, സൈബർ ഭീഷണിപ്പെടുത്തൽ, ചൈൽഡ് പോണോഗ്രാഫി, ഓൺലൈൻ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ സൈബർ ദുരുപയോഗങ്ങൾക്ക് അവർ ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന് വേണ്ടി കൊക്കൂൺ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ​ഗവർണർ പറഞ്ഞു.

സൈബർ ലോകത്തെ അത്യാധുനിക കണ്ടുപിടുത്തങ്ങൾ മനസിലാക്കുന്നതിനും സൈബർ തട്ടിപ്പ് രം​ഗത്തെ സാധ്യതകൾ മനസിലാക്കി പ്രതിരോധിക്കുന്നതിനും വേണ്ടി സംസ്ഥാനത്തെയും രാജ്യത്തെയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും മനസിലാക്കി കൊടുക്കലാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നത്.

also read: Gravity Jet Suit Display : രാജ്യത്തെ ആദ്യ 'പറക്കും മനുഷ്യന്‍' ; വിസ്‌മയിപ്പിച്ച് കൊച്ചിയില്‍ ജെറ്റ് സ്യൂട്ട് പ്രകടനം ; കൈയ്യടിച്ച് ജനം

ലോക രാജ്യങ്ങളിൽ ഏറ്റവും വേ​ഗത്തിൽ പ്രചാരം നേടുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ച് മനസിലാക്കുന്നതിനായി എ.ഐ സെന്‍ററും അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ രം​ഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍, നിരീക്ഷണ മേഖലയിലെ സാധ്യതകൾ എന്നിവ കാണാനും മനസിലാക്കാനുമുള്ള സൗകര്യവും കൊക്കൂണിലുണ്ട്.
ഇന്ന് (ഒക്‌ടോബര്‍ 7) വൈകിട്ട് നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പൊലീസ് ചീഫ് ഡോ.ഷേഖ് ദർവേഷ് സാഹിബ്, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടി മംമ്ത മോഹൻദാസ് എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.