ETV Bharat / entertainment

വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് പരാതി; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ് - complaint against Pa Ranjith

author img

By ETV Bharat Kerala Team

Published : May 25, 2024, 7:27 PM IST

Updated : May 25, 2024, 7:38 PM IST

വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പരാതി. കേസെടുത്ത് പൊലീസ്.

INCITING CASTE CONFLICT  DEEPAK RAJA  സംവിധായകന്‍ പാ രഞ്ജിത്ത്  ബാലമുരളി
വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് പരാതി; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ് (Etv Bharat)

ചെന്നൈ: വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പരാതി. തെന്‍ തമിഴഗ കച്ചി (ദക്ഷിണ തമിഴ്‌നാട് കക്ഷി) സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ബാലമുരളിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കലാപമുണ്ടാക്കും വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

ദീപക് രാജ എന്ന ഗുണ്ടാനേതാവിന്‍റെ കൊലപാതകത്തെ അപലപിച്ച് പാ രഞ്ജിത് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് പരാതിക്ക് ആധാരം. ഈ മാസം ഇരുപതിനാണ് ദീപക് രാജ കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികള്‍ ഒരു പ്രത്യേക ജാതിയില്‍ പെട്ടവരാണെന്നും ഇവര്‍ക്കെതിരെ പട്ടിക ജാതി-പട്ടികവര്‍ഗ അക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തതെന്നും ഇരയുടെ കുടുംബത്തിന് നീതി വേണമെന്നും കുറിപ്പില്‍ പാ രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബാലമുരളി പരമക്കുടി ഡിഎസ്‌പി ശബരിനാഥന് പരാതി നല്‍കിയത്.

പാ രഞ്ജിത് പരാമര്‍ശിച്ച മരാവാര്‍ സമുദായം സംഘകാല സാഹിത്യത്തിലും പുരാണത്തിലും വളരെ അഭിമാനത്തോടെ പ്രതിപാദിക്കപ്പെട്ടവരാണെന്ന് ബാലമുരളി ചൂണ്ടിക്കാട്ടുന്നു. തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുക വഴി വര്‍ഗീയ സംഘര്‍ഷത്തിനാണ് സംവിധായകന്‍ ശ്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല. അതിനാല്‍ ദീപക് രാജയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നായിരുന്നു അവരുടെ ആവശ്യം.

കൊലപാതകത്തില്‍ പത്ത് പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദീപകിന്‍റെ കൊലപാതകം തെക്കന്‍ ജില്ലകളില്‍ ചില പ്രശ്നങ്ങള്‍ക്കും ഇടയാക്കി. കൊലപാതകത്തിന് പിന്നില്‍ ജാതീയ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നെല്ലൈ, തൂത്തുക്കുടി ജില്ലകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. നെല്ലയ് ജില്ലയില്‍ അതീവ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു.

Also Read: വീട് കയറി ആക്രമം, പിന്നാലെ ഒളിവില്‍; അച്‌ഛനും രണ്ടു മക്കളും ഉൾപ്പെട്ട ആറംഗ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ

Last Updated : May 25, 2024, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.