ETV Bharat / bharat

കാറുകള്‍ കൂട്ടിയിപ്പിച്ചു, പിന്നെ വടിവാളുമായി ഏറ്റുമുട്ടി ഗുണ്ടാസംഘം; വീഡിയോ വൈറല്‍ - Udupi Gang war

author img

By ETV Bharat Kerala Team

Published : May 25, 2024, 7:39 PM IST

ഉഡുപ്പിയില്‍ ഗുണ്ട സംഘങ്ങള്‍ തമ്മില്‍ വടിവാളുമായി നടുറോഡില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

GANG WAR AT UDUPI  GOONDA GROUPS FIGHT AT UDUPI  ഗുണ്ടകള്‍ നടുറോഡില്‍ ഏറ്റുമുട്ടി  ഉഡുപ്പി ഗൂണ്ടാ സംഘം ആക്രമണം
Representative Image (ETV Bharat)

ഗുണ്ട സംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടി (ETV Bharat)

ഉഡുപ്പി : ഉഡുപ്പിയില്‍ ഗുണ്ട സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. കാറുകളിലെത്തിയ സംഘം വടിവാളുമായാണ് റോഡിലിറങ്ങി ഏറ്റുമുട്ടിയത്. മേയ് 18-ന് ആണ് സംഭവം. ഏറ്റുമുട്ടലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സംഭവത്തില്‍ കേസെടുത്ത ഉഡുപ്പി നഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ആഷിഖ്, റാക്കിബ് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പിയിൽ മോഷണം നടത്താൻ ശ്രമിച്ചതിനും പ്രതികള്‍ക്കെതിരെ കേസുണ്ട്.

രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈക്കുകൾ, വടിവാള്‍, കഠാര എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മെയ് 18ന് രാത്രി റോഡിന് നടുവിൽ സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഒരു കാര്‍ മറ്റേ കാറില്‍ ഇടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരു സംഘത്തിലെയും അംഗങ്ങള്‍ വടിവാളുമായി പോരടിക്കുകയായിരുന്നു. പിടിയിലായവർ ഗരുഡ എന്ന ഗുണ്ട സംഘത്തിൽ പെട്ടവരാണ് എന്നാണ് സൂചന. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഉഡുപ്പി എസ്‌പി അരുൺ കെ അറിയിച്ചു.

Also Read : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാസംഘം അറസ്റ്റിൽ - Kidnap And Attempted Murder

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.