ETV Bharat / sports

Virat Kohli's Sorry To Ravindra Jadeja: 'മാമനോടൊന്നും തോന്നല്ലേ മക്കളേ' ; കളിയിലെ താരമായതിന് പിന്നാലെ ജഡേജയോട് ക്ഷമാപണം നടത്തി വിരാട് കോലി

author img

By ETV Bharat Kerala Team

Published : Oct 20, 2023, 10:19 AM IST

India vs Bangladesh: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 97 പന്ത് നേരിട്ട് 103 റണ്‍സ് നേടിയ വിരാട് കോലിയാണ് പ്ലെയര്‍ ഓഫ്‌ ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

Cricket World Cup 2023  Virat Kohli Sorry To Ravindra Jadeja  Virat Kohli Ravindra Jadeja  India vs Bangladesh  Virat Kohli 78th International Century  ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ ബംഗ്ലാദേശ്  രവീന്ദ്ര ജഡേജയോട് ക്ഷമാപണം നടത്തി വിരാട് കോലി  വിരാട് കോലി രവീന്ദ്ര ജഡേജ
Virat Kohli Sorry To Ravindra Jadeja

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കളിച്ച നാല് മത്സരവും ജയിച്ച് അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ പടയോട്ടത്തിന് മുന്നില്‍ വീണത്. ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന്‍റെ മിന്നും ജയമായിരുന്നു രോഹിത് ശര്‍മയും സംഘവും നേടിയെടുത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ പൂനെയില്‍ നിശ്ചിത ഓവറില്‍ 256 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 51 പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു. ബൗളര്‍മാരുടെയും ബാറ്റര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിനെതിരെ അനായാസ ജയം സമ്മാനിച്ചത്.

സെഞ്ച്വറിയടിച്ച വിരാട് കോലിയെ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. മത്സരശേഷം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയോട് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു വിരാട് കോലി ഈ പുരസ്‌കാരം സ്വീകരിച്ചത്. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെ മാര്‍ക്ക് നിക്കോളസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിരാട് കോലി.

ഇന്ത്യന്‍ ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായിരുന്നു, എന്നാല്‍ അവസാന നിമിഷം ജഡേജയില്‍ നിന്നും കോലി അത് തട്ടിയെടുത്തു എന്നായിരുന്നു മാര്‍ക്ക് നിക്കോളസ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു വിരാട് കോലിയുടെ പ്രതികരണം.

'ജഡേജയില്‍ നിന്നും പ്ലെയര്‍ ഓഫ്‌ ദി മാച്ച് തട്ടിയെടുത്തതില്‍ എനിക്ക് ഖേദമുണ്ട്. ഇന്ന് ടീമിനായി വലിയൊരു സംഭാവന നല്‍കാനാണ് ഞാനും ആഗ്രഹിച്ചത്. ലോകകപ്പില്‍ നേരത്തെ കുറച്ച് അര്‍ധസെഞ്ച്വറികള്‍ നേടിയെങ്കിലും ഒന്ന് പോലും സെഞ്ച്വറിയാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍, മത്സരത്തിന്‍റെ അവസാനം വരെ ക്രീസില്‍ ചെലവഴിക്കുക എന്നതായിരുന്നു എന്‍റെ ഇന്നത്തെ ലക്ഷ്യം. എന്‍റെ ശൈലിയില്‍ തന്നെ റണ്‍സ് കണ്ടെത്താന്‍ സഹായിച്ച പിച്ചായിരുന്നു പൂനെയിലേത്. ഗ്യാപ്പുകളിലൂടെയെല്ലാം റണ്‍സ് കണ്ടെത്താന്‍ സാധിച്ചു'- വിരാട് കോലി പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്‌ത ഇന്ത്യയ്‌ക്കായി പന്തുകൊണ്ടും ഫീല്‍ഡിങ് മികവുകൊണ്ടും മികച്ച പ്രകടനമായിരുന്നു രവീന്ദ്ര ജഡേജ നടത്തിയത്. പത്തോവര്‍ പന്തെറിഞ്ഞ താരം 38 റണ്‍സ് വഴങ്ങി സ്വന്തമാക്കിയത് രണ്ട് വിക്കറ്റുകളാണ്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫിഖര്‍ റഹീമിനെ പുറത്താക്കാനായി തകര്‍പ്പനൊരു ക്യാച്ചും ജഡേജ കൈപ്പിടിയിലൊതുക്കിയിരുന്നു.

Also Read : KL Rahul On Virat Kohli's Century : 'എന്തായാലും ജയിക്കും, പിന്നെന്താ സെഞ്ച്വറിയടിച്ചാല്‍' ; കോലിയോട് പറഞ്ഞതിനെ കുറിച്ച് കെഎല്‍ രാഹുല്‍

അതേസമയം, മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോലി 97 പന്ത് നേരിട്ട് പുറത്താകാതെ 103 റണ്‍സാണ് നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ കോലിയുടെ 78-ാം സെഞ്ച്വറിയായിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പിറന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.